Title (Indic)മോഹഭംഗങ്ങൾ WorkVivahasammanam Year1971 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamമോഹഭംഗങ്ങള്‍ എങ്ങും സ്നേഹഭംഗങ്ങള്‍ ഈ യുഗത്തിലെ മനുഷ്യനുചുറ്റും ഇരുണ്ട പൊയ്മുഖങ്ങള്‍ ഇതുവരെക്കാണാത്ത ദൈവം നല്കിയ തിരുമുഖഛായയുമായ് വെളിച്ചത്തില്‍നിന്നും ഇരുള്ക്കെട്ടിലേക്കൊരു വിടവാങ്ങലല്ലോ ജീവിതം ദുഷ്ടനെ പനപോലെ വളര്‍ത്തുന്നു വിധി ദുഖിതനെ നാടുകടത്തുന്നു (മോഹഭംഗങ്ങള്‍...) വിധിയുടെ ഇടുങ്ങിയ വീഥിയിലൂടെ വില്പ്പനത്തെരുവിലൂടെ ജനനത്തില്‍ നിന്നും മരണത്തിലേക്കൊരു പദയാത്രയല്ലോ ജീവിതം തിന്മയെ തണ്ടിലേറ്റി നടത്തുന്നു വിധി നന്മയുടെ വീടു തകര്‍ക്കുന്നു (മോഹഭംഗങ്ങള്‍...) Englishmohabhaṁgaṅṅaḽ ĕṅṅuṁ snehabhaṁgaṅṅaḽ ī yugattilĕ manuṣyanusuṭruṁ iruṇḍa pŏymukhaṅṅaḽ iduvarĕkkāṇātta daivaṁ nalgiya tirumukhachāyayumāy vĕḽiccattilninnuṁ iruḽkkĕṭṭilekkŏru viḍavāṅṅalallo jīvidaṁ duṣṭanĕ panabolĕ vaḽarttunnu vidhi dukhidanĕ nāḍugaḍattunnu (mohabhaṁgaṅṅaḽ...) vidhiyuḍĕ iḍuṅṅiya vīthiyilūḍĕ vilppanattĕruvilūḍĕ jananattil ninnuṁ maraṇattilekkŏru padayātrayallo jīvidaṁ tinmayĕ taṇḍileṭri naḍattunnu vidhi nanmayuḍĕ vīḍu tagarkkunnu (mohabhaṁgaṅṅaḽ...)