Visvamohini

വിശ്വമോഹിനി
Year
Language

വിശ്വമോഹിനി ഹംസഗാമിനി
മനസ്സിന്റെ താളുകളിൽ കാമലേഖമെഴുഴും
മന്ത്രവാദിനി മധുരവാദിനി
(വിശ്വമോഹിനി....)

കണ്ണിനു കർപ്പൂരം നീയല്ലേ എന്റെ
കരളിൻ തുടിപ്പും നീയല്ലേ
കവിളിൽ മന്ദാരം ചൊടിയിൽ സിന്ദൂരം
കനകാംഗി നിൻ മിഴിയിൽ നീലസാഗരം
(വിശ്വമോഹിനി....)

മെയ്യിൽ തളിരാണോ പൂവാണോ
നിന്റെ നെഞ്ചിൽ കുളിരാണോ ചൂടാണോ
ചിരിയിൽ മുത്താണോ അമൃതിൻ സത്താണോ
മധുരാംഗി നിൻ മനസ്സിൽ പൂമധുവാണോ
മധുരാംഗി നിൻ മനസ്സിൽ മധുവാണോ
(വിശ്വമോഹിനി....)

viśvamohini haṁsagāmini
manassinṟĕ tāḽugaḽil kāmalekhamĕḻuḻuṁ
mandravādini madhuravādini
(viśvamohini....)

kaṇṇinu karppūraṁ nīyalle ĕnṟĕ
karaḽin duḍippuṁ nīyalle
kaviḽil mandāraṁ sŏḍiyil sindūraṁ
kanagāṁgi nin miḻiyil nīlasāgaraṁ
(viśvamohini....)

mĕyyil taḽirāṇo pūvāṇo
ninṟĕ nĕñjil kuḽirāṇo sūḍāṇo
siriyil muttāṇo amṛtin sattāṇo
madhurāṁgi nin manassil pūmadhuvāṇo
madhurāṁgi nin manassil madhuvāṇo
(viśvamohini....)