vidyaarthini njaan!
വിദ്യാര്‍ഥിനി ഞാന്‍ ഒരു വിദ്യാര്‍ഥിനി ഞാന്‍
പ്രണയപാഠശാലയില്‍ മധുരയൌവന വേളയില്‍
കാമദേവന്‍ പണിചെയ്ത കലാശാലയില്‍
കണ്മുനയാം തൂലികയാല്‍ കാണാപ്പാഠമെഴുതും
എന്മനസ്സിന്‍ താളുകളില്‍ മധുരകാവ്യമെഴുതും
കണ്‍കവരും വസന്തത്തിന്‍ വായനമുറിയില്‍
കണ്ടുവരും സ്വപ്നങ്ങളെന്‍ കളിത്തോഴിമാര്‍
(വിദ്യാര്‍ഥിനി ഞാന്‍ )
താരുണ്യം വന്നിദിച്ചാല്‍ ചേരാമാര്‍ക്കുമിവിടെ
താരുകളും തളിരുകളും പാഠപുസ്തകമിവിടെ
പന്തലിലെന്‍ കാമുകനെ മാല ചാര്‍ത്തുമ്പോള്‍
അന്ത്യമായി പരീക്ഷയില്‍ വിജയം തന്നെ
(വിദ്യാര്‍ഥിനി ഞാന്‍ )