Veyilinre

വെയിലിന്റെ
Year
Language

വെയിലിന്റെ ഒരു തൂവല്‍ മാത്രം മറന്നിട്ട്
വേനല്‍ക്കിനാക്കിളി കൂടൊഴിഞ്ഞു
ഒരു തുള്ളി നീല നിലാവെളിച്ചം തേടി
വാനിന്റെ ഇരുളില്‍ തളര്‍ന്നലഞ്ഞു

(വെയിലിന്റെ)

സന്ധ്യയും നക്ഷത്രരാത്രിയുമാച്ചെറു-
സങ്കടപ്പക്ഷിയെ കൈയൊഴിഞ്ഞു
കാറ്റിന്റെ വാതിലില്‍ മുട്ടിവിളിച്ചപ്പോള്‍
കാണാത്ത ഭാവത്തില്‍ മുഖം തിരിച്ചു

(വെയിലിന്റെ)

ആഞ്ഞിലിക്കൊമ്പത്തെ കുഞ്ഞരിപ്രാവുകള്‍
പിഞ്ചിളം കൊഞ്ചലാല്‍ പരിഹസിച്ചു
നോവും കിനാവുമായ് മെല്ലെയാ രാപ്പാടി
മഞ്ഞുനീര്‍ത്തുള്ളിപോല്‍ മാഞ്ഞുപോയി

(വെയിലിന്റെ)

vĕyilinṟĕ ŏru tūval mātraṁ maṟanniṭṭ
venalkkinākkiḽi kūḍŏḻiññu
ŏru tuḽḽi nīla nilāvĕḽiccaṁ teḍi
vāninṟĕ iruḽil taḽarnnalaññu

(vĕyilinṟĕ)

sandhyayuṁ nakṣatrarātriyumāccĕṟu-
saṅgaḍappakṣiyĕ kaiyŏḻiññu
kāṭrinṟĕ vādilil muṭṭiviḽiccappoḽ
kāṇātta bhāvattil mukhaṁ tiriccu

(vĕyilinṟĕ)

āññilikkŏmbattĕ kuññariprāvugaḽ
piñjiḽaṁ kŏñjalāl parihasiccu
novuṁ kināvumāy mĕllĕyā rāppāḍi
maññunīrttuḽḽibol māññuboyi

(vĕyilinṟĕ)