Vettaykkorumagan

വേട്ടയ്ക്കൊരുമകന്‍
Work
Year
Language

വേട്ടയ്ക്കൊരുമകന്‍ തമ്പുരാനേ
സന്താനസൗഖ്യം തരികവേണം
ശ്രീപീഠംതന്നില്‍ എഴുന്നള്ളിയെന്നുടെ
സന്താപമെല്ലാമകറ്റിടേണം
(വേട്ടയ്ക്കൊരുമകന്‍)

മാടത്തിന്‍‌മീതേലോ മാളികതന്‍‌മേലോ
മണിയറയിലോ മണിത്തൂണിന്മേലോ
മാതേവര്‍മുന്നിലെ പീഠത്തിന്‍‌മീതേലോ
ആരൂഢമെങ്ങെന്ന് ചൊല്‍ക വേണം
(വേട്ടയ്ക്കൊരുമകന്‍)

വനവേടനായ് ശിവന്‍ അവതരിച്ചൂ
വേടക്കിടാത്തിയായ് ശ്രീപാര്‍വ്വതി
ആയിരം നാളുകള്‍ വേട്ടയാടീയവര്‍
ആയിരം രാവുകള്‍ ക്രീഡ ചെയ്തു
ലോകൈകപാലകന്‍ ശ്രീഭൂതനാഥനാ
കാനനഭൂമിയില്‍ അവതരിച്ചൂ

കളമേറിയ വേട്ടയ്ക്കൊരുമക-
നെന്നുള്ളില്‍ കലിതുള്ളി
ദുരിതങ്ങള്‍ നാളികേരം
ചിതറുന്നൊരു താളത്തുടിയായ്
(വേട്ടയ്ക്കൊരുമകന്‍)

veṭṭaykkŏrumagan damburāne
sandānasaukhyaṁ tarigaveṇaṁ
śrībīṭhaṁtannil ĕḻunnaḽḽiyĕnnuḍĕ
sandābamĕllāmagaṭriḍeṇaṁ
(veṭṭaykkŏrumagan)

māḍattin‌mīdelo māḽigadan‌melo
maṇiyaṟayilo maṇittūṇinmelo
mādevarmunnilĕ pīṭhattin‌mīdelo
ārūḍhamĕṅṅĕnn sŏlga veṇaṁ
(veṭṭaykkŏrumagan)

vanaveḍanāy śivan avadariccū
veḍakkiḍāttiyāy śrībārvvadi
āyiraṁ nāḽugaḽ veṭṭayāḍīyavar
āyiraṁ rāvugaḽ krīḍa sĕydu
logaigabālagan śrībhūdanāthanā
kānanabhūmiyil avadariccū

kaḽameṟiya veṭṭaykkŏrumaga-
nĕnnuḽḽil kaliduḽḽi
duridaṅṅaḽ nāḽigeraṁ
sidaṟunnŏru tāḽattuḍiyāy
(veṭṭaykkŏrumagan)