Vennilaavinre varnna

വെണ്ണിലാവിന്റെ വര്‍ണ്ണ
Work
Year
Language

വെണ്ണിലാവിന്റെ വര്‍ണ്ണനാളങ്ങള്‍
മെയ്യിലുഴിയുന്നുവോ? മ്... മ്....
കുഞ്ഞുപൂവിന്റെ കുതുകമോലുന്നൊരുള്ളു കുളിരുന്നുവോ
ഇടനെഞ്ചുരുമ്മുന്നുവോ? ശ്രുതി ചേര്‍ന്നിണങ്ങുന്നുവോ?

ഇതളായ് വിതിര്‍ന്നാടും കനവിന്റെ വല്ലകിയില്‍
ഇനിയും വിരല്‍കോര്‍ക്കും നവരാഗ പല്ലവിയില്‍
നിറയും നിന്റെ നാദമധുരം കേട്ടുറങ്ങിയോ
സിന്ദൂരതീരം?

തെളിനീര്‍ത്തടം തേടും ഇളമാന്‍ കിടാവുകളേ
പനിനീര്‍ക്കുളിര്‍ വിരിയില്‍ പകലിന്റെ ചില്ലൊളിയില്‍
വെറുതേ വേനല്‍ പോയ വഴിയേ പെയ്തിറങ്ങുവാന്‍
തൂമഞ്ഞുതിരാം

vĕṇṇilāvinṟĕ varṇṇanāḽaṅṅaḽ
mĕyyiluḻiyunnuvo? m... m....
kuññubūvinṟĕ kudugamolunnŏruḽḽu kuḽirunnuvo
iḍanĕñjurummunnuvo? śrudi sernniṇaṅṅunnuvo?

idaḽāy vidirnnāḍuṁ kanavinṟĕ vallagiyil
iniyuṁ viralgorkkuṁ navarāga pallaviyil
niṟayuṁ ninṟĕ nādamadhuraṁ keṭṭuṟaṅṅiyo
sindūradīraṁ?

tĕḽinīrttaḍaṁ teḍuṁ iḽamān kiḍāvugaḽe
paninīrkkuḽir viriyil pagalinṟĕ sillŏḽiyil
vĕṟude venal poya vaḻiye pĕydiṟaṅṅuvān
tūmaññudirāṁ