Vennayo vennilaavuranyanyaado

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
Year
Language

വെണ്ണയോ വെണ്ണിലാവുറഞ്ഞതോ
വെളുത്തപെണ്ണേ നിന്റെ പൂമേനി!
കവിതയോ കവിയുമിന്ദ്രജാലമോ
കറുത്തകണ്ണില്‍ കണ്ടപൂന്തോണീ!

തൊട്ടുരുമ്മിയൊന്നുചേര്‍ന്നൊഴുകിവന്നു
ഈ കുട്ടനാടന്‍ കായലിലെഹംസങ്ങള്‍
ചെണ്ടണിഞ്ഞു തേനലകള്‍ തുളുമ്പിനിന്നു നിന്നെ
കണ്ടനാള്‍ വിടര്‍ന്നൊരെന്റെ സ്വപ്നങ്ങള്‍
സ്വപ്നങ്ങള്‍.....

മന്ദഹാസലോലയായ് നീ വന്നണയുമ്പോള്‍ എന്റെ
മാനസത്തില്‍ മൊട്ടിടുന്നു മോഹങ്ങള്‍
പുളകമായ് നീ കല്പനയില്‍ പൊട്ടിവിടര്‍ന്നാല്‍ ആകെ
പൂത്തുലയും നിര്‍വൃതിതന്‍ പുഷ്പങ്ങള്‍
പുഷ്പങ്ങള്‍...........

vĕṇṇayo vĕṇṇilāvuṟaññado
vĕḽuttabĕṇṇe ninṟĕ pūmeni!
kavidayo kaviyumindrajālamo
kaṟuttagaṇṇil kaṇḍabūndoṇī!

tŏṭṭurummiyŏnnusernnŏḻugivannu
ī kuṭṭanāḍan kāyalilĕhaṁsaṅṅaḽ
sĕṇḍaṇiññu tenalagaḽ tuḽumbininnu ninnĕ
kaṇḍanāḽ viḍarnnŏrĕnṟĕ svapnaṅṅaḽ
svapnaṅṅaḽ.....

mandahāsalolayāy nī vannaṇayumboḽ ĕnṟĕ
mānasattil mŏṭṭiḍunnu mohaṅṅaḽ
puḽagamāy nī kalbanayil pŏṭṭiviḍarnnāl āgĕ
pūttulayuṁ nirvṛtidan puṣpaṅṅaḽ
puṣpaṅṅaḽ...........