Vennakkal

വെണ്ണക്കല്‍
Year
Language

വെണ്ണക്കല്‍ക്കൊട്ടാരവാതില്‍ നമുക്കായ് തുറക്കും
സങ്കൽ‍പസൗഗന്ധികങ്ങള്‍ നമുക്കായ് വിടരും
പുതിയൊരു പുലര്‍കാലം തിരിയുഴിയുകയായി
മിഴിനീര്‍ തുടയ്‌ക്കുക ഇനി നീ തനിച്ചല്ലെന്നറിയുക
കണ്മണി പോരൂ... പോരൂ....

(വെണ്ണക്കല്‍)

നീയില്ലെങ്കില്‍ ഞാനില്ലെന്നായ്
കാതിലോതും മേടക്കാറ്റ്
പാദസരം പൊന്നില്‍ തീര്‍ക്കാന്‍
മണ്ണില്‍ വരും കന്നിത്തിങ്കള്‍
മാലിനിയുടെ കരയില്‍ ഞാന്‍ മാധവമലരാകും
താരകമണി തേടും നിന്‍ കൂന്തലഴകിലണിയും
നീലാകാശം കുടയായ് മാറ്റും...
കുടകുമലയിലമൃതമഴയില്‍ ഉയിരു കുളിരും

(വെണ്ണക്കല്‍)

നേരം നല്ല നേരം നോക്കും
നാലുനിലപ്പന്തല്‍ തീര്‍ക്കും
പള്ളിയറ മഞ്ചത്തില്‍ നാം
പഞ്ചവര്‍ണ്ണക്കിളികളാകും
പട്ടുപുടവയുലയും നിന്‍ കുപ്പിവളകളുടയും
തണ്ടുലയണ മെയ്യില്‍ കരിവണ്ടുപോല്‍ ഞാനലയും
ഓളങ്ങളില്‍ നാം ഇലയായ് ഒഴുകും...
കനവിലുരുകിയലിയുമിരവിന്‍ മധുരം നുണയും

(വെണ്ണക്കൽ)

vĕṇṇakkalkkŏṭṭāravādil namukkāy tuṟakkuṁ
saṅgalbasaugandhigaṅṅaḽ namukkāy viḍaruṁ
pudiyŏru pulargālaṁ tiriyuḻiyugayāyi
miḻinīr tuḍay‌kkuga ini nī taniccallĕnnaṟiyuga
kaṇmaṇi porū... porū....

(vĕṇṇakkal)

nīyillĕṅgil ñānillĕnnāy
kādiloduṁ meḍakkāṭr
pādasaraṁ pŏnnil tīrkkān
maṇṇil varuṁ kannittiṅgaḽ
māliniyuḍĕ karayil ñān mādhavamalarāguṁ
tāragamaṇi teḍuṁ nin kūndalaḻagilaṇiyuṁ
nīlāgāśaṁ kuḍayāy māṭruṁ...
kuḍagumalayilamṛtamaḻayil uyiru kuḽiruṁ

(vĕṇṇakkal)

neraṁ nalla neraṁ nokkuṁ
nālunilappandal tīrkkuṁ
paḽḽiyaṟa mañjattil nāṁ
pañjavarṇṇakkiḽigaḽāguṁ
paṭṭubuḍavayulayuṁ nin kuppivaḽagaḽuḍayuṁ
taṇḍulayaṇa mĕyyil karivaṇḍubol ñānalayuṁ
oḽaṅṅaḽil nāṁ ilayāy ŏḻuguṁ...
kanavilurugiyaliyumiravin madhuraṁ nuṇayuṁ

(vĕṇṇakkal)