Title (Indic)കരയുന്ന നേരത്തും WorkVelliyazhcha Year1969 LanguageMalayalam Credits Role Artist Music MS Baburaj Performer Latha Raju Writer P Bhaskaran LyricsMalayalamകരയുന്ന നേരത്തും ചിരിക്കാൻ പഠിപ്പിച്ചു കരാളജീവിത നാടകരംഗം പുഞ്ചിരിതാമരപ്പൂ വിടർത്തുമെൻ കണ്ണുനീർപ്പൊയ്ക ഇതാരു കണ്ടു (കരയുന്ന..) ചുണ്ടുകൾ നെയ്യുന്ന പൂമ്പട്ടു കൊണ്ടെന്റെ നെഞ്ചിലെ തീക്കൊള്ളി മൂടുന്നു ഞാൻ ഭാവവും ഹാവവും കണ്ടു രസിക്കുന്ന പാവങ്ങൾ കാണികൾ എന്തറിഞ്ഞു (കരയുന്ന..) ഞാനെന്റെ ഗദ്ഗദം മൂടുവാൻ സൃഷ്ടിച്ച ഗാനപ്രപഞ്ചത്തിൽ വന്നവനോ കാമുകഭൃംഗമേ നിൻ പുഷ്പ സുന്ദരി പൊയ്മുഖം മാറ്റുമ്പോളെന്തു ചെയ്യും (കരയുന്ന...) Englishkarayunna nerattuṁ sirikkān paṭhippiccu karāḽajīvida nāḍagaraṁgaṁ puñjiridāmarappū viḍarttumĕn kaṇṇunīrppŏyga idāru kaṇḍu (karayunna..) suṇḍugaḽ nĕyyunna pūmbaṭṭu kŏṇḍĕnṟĕ nĕñjilĕ tīkkŏḽḽi mūḍunnu ñān bhāvavuṁ hāvavuṁ kaṇḍu rasikkunna pāvaṅṅaḽ kāṇigaḽ ĕndaṟiññu (karayunna..) ñānĕnṟĕ gadgadaṁ mūḍuvān sṛṣṭicca gānaprabañjattil vannavano kāmugabhṛṁgame nin puṣpa sundari pŏymukhaṁ māṭrumboḽĕndu sĕyyuṁ (karayunna...)