Vellattaamarayidalalago

വെള്ളത്താ‍മരയിതളഴകോ
Work
Year
Language

വെള്ളത്താമര ഇതളഴകോ
വെള്ളിത്തിങ്കൾ കതിരൊളിയോ
അനിർവ്വചനീയമാം അസുലഭപുഷ്പമേ [2]
ആരേകി ഇത്രനല്ല പരിവേഷം
നിനക്കാരോടുമെന്തിനിത്ര പരിഹാസം

സ്വപ്നം മയങ്ങുന്ന നയനങ്ങളോ
സംഗീതമുണരുന്നൊരധരങ്ങളോ
പുരികക്കൊടിയോ കാർക്കൂന്തളമോ [2]
നിന്നെ വിലാസിനിയാക്കി [2]

ശിരസ്സിൽ നിന്നുതിരുന്നൊരളകങ്ങളോ
മനസ്സിൽ വന്നുണരുന്ന പുളകങ്ങളോ
നിറമാറിടമോ നീൾമിഴിമുനയോ[2]
നിന്നെ മദാലസയാക്കി [2]

vĕḽḽattāmara idaḽaḻago
vĕḽḽittiṅgaḽ kadirŏḽiyo
anirvvasanīyamāṁ asulabhabuṣpame [2]
āregi itranalla pariveṣaṁ
ninakkāroḍumĕndinitra parihāsaṁ

svapnaṁ mayaṅṅunna nayanaṅṅaḽo
saṁgīdamuṇarunnŏradharaṅṅaḽo
purigakkŏḍiyo kārkkūndaḽamo [2]
ninnĕ vilāsiniyākki [2]

śirassil ninnudirunnŏraḽagaṅṅaḽo
manassil vannuṇarunna puḽagaṅṅaḽo
niṟamāṟiḍamo nīḽmiḻimunayo[2]
ninnĕ madālasayākki [2]