Vellappalungotta

വെള്ളപ്പളുങ്കൊത്ത
Year
Language

വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ വെള്ളിച്ചിലമ്പിന്റെ കൊഞ്ചലിലൂടെ
തത്തിത്തുടിച്ചു തുളുമ്പിവാ പെണ്ണേ തക്കിളിതാമരതേനരിപ്രാവേ നീ
വർണ്ണക്കൊടിക്കൂറ കാറ്റിൽ പറത്തീ സ്വർണ്ണച്ചിറകുള്ള മഞ്ചലിലേറീ
തഞ്ചത്തിൽ താളത്തിൽ പാടിവാ കണ്ണാ താരമ്പൻ തോൽക്കുന്ന താരുണ്യം പോലെ നീ...

ഹ ഹ ഹ ഹ
മാണിക്യച്ചെപ്പുകൾ മാറിൽ വിരിഞ്ഞൂ
മാൻമിഴിപ്പൂക്കകളിൽ ദാഹം നിറഞ്ഞൂ
(മാണിക്യചെപ്പുകള്‍...)
നീയും ഞാനും പ്രേമോത്സവത്തിൽ
നിത്യനിദാനപ്രസാദങ്ങളായി...

വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ വെള്ളിച്ചിലമ്പിന്റെ കൊഞ്ചലിലൂടെ
തത്തിത്തുടിച്ചു തുളുമ്പിവാ പെണ്ണേ തക്കിളിതാമരതേനരിപ്രാവേ നീ
ഹ ഹ ഹ ഹ

ഹ ഹ ഹ ഹ
ആയില്യം മാനത്ത് പൂപ്പന്തൽകെട്ടി
ആയിരംവല്ലികൾ തോരണം തൂക്കി
(ആയില്യം മാനത്ത്....)
പൂവും നീരും പൂജിച്ചു നിന്നെ
പൂത്താലി ചാർത്തി മണവാട്ടിയാക്കും..

വർണ്ണക്കൊടിക്കൂറ കാറ്റിൽ പറത്തീ സ്വർണ്ണച്ചിറകുള്ള മഞ്ചലിലേറീ
തഞ്ചത്തിൽ താളത്തിൽ പാടിവാ കണ്ണാ താരമ്പൻ തോൽക്കുന്ന താരുണ്യം പോലെ നീ...
വെള്ളപ്പളുങ്കൊത്ത പുഞ്ചിരിയോടെ വെള്ളിച്ചിലമ്പിന്റെ കൊഞ്ചലിലൂടെ
തത്തിത്തുടിച്ചു തുളുമ്പിവാ പെണ്ണേ തക്കിളിതാമരതേനരിപ്രാവേ നീ...

vĕḽḽappaḽuṅgŏtta puñjiriyoḍĕ vĕḽḽiccilambinṟĕ kŏñjalilūḍĕ
tattittuḍiccu tuḽumbivā pĕṇṇe takkiḽidāmaradenariprāve nī
varṇṇakkŏḍikkūṟa kāṭril paṟattī svarṇṇacciṟaguḽḽa mañjalileṟī
tañjattil tāḽattil pāḍivā kaṇṇā tāramban dolkkunna tāruṇyaṁ polĕ nī...

ha ha ha ha
māṇikyaccĕppugaḽ māṟil viriññū
mānmiḻippūkkagaḽil dāhaṁ niṟaññū
(māṇikyasĕppugaḽ...)
nīyuṁ ñānuṁ premotsavattil
nityanidānaprasādaṅṅaḽāyi...

vĕḽḽappaḽuṅgŏtta puñjiriyoḍĕ vĕḽḽiccilambinṟĕ kŏñjalilūḍĕ
tattittuḍiccu tuḽumbivā pĕṇṇe takkiḽidāmaradenariprāve nī
ha ha ha ha

ha ha ha ha
āyilyaṁ mānatt pūppandalgĕṭṭi
āyiraṁvalligaḽ toraṇaṁ tūkki
(āyilyaṁ mānatt....)
pūvuṁ nīruṁ pūjiccu ninnĕ
pūttāli sārtti maṇavāṭṭiyākkuṁ..

varṇṇakkŏḍikkūṟa kāṭril paṟattī svarṇṇacciṟaguḽḽa mañjalileṟī
tañjattil tāḽattil pāḍivā kaṇṇā tāramban dolkkunna tāruṇyaṁ polĕ nī...
vĕḽḽappaḽuṅgŏtta puñjiriyoḍĕ vĕḽḽiccilambinṟĕ kŏñjalilūḍĕ
tattittuḍiccu tuḽumbivā pĕṇṇe takkiḽidāmaradenariprāve nī...