Veliccam vilakkine

വെളിച്ചം വിളക്കിനെ
Year
Language

വെളിച്ചം വിളക്കിനെ തേടുന്നൂ...
വിളക്കോ വെളിച്ചത്തെ തേടുന്നൂ...
വിളക്കും വെളിച്ചവും ഇരുട്ടില്‍ തപ്പുന്നു
ജലവും നദിയും പിരിയുന്നൂ...
വെളിച്ചം വിളക്കിനെ തേടുന്നൂ...

പാഴാം പ്രതീക്ഷതന്‍ മരുഭൂവിലാകെ
വേഴാമ്പല്‍ മുകിലിനെ തിരയുന്നു
വസന്തവും വനികയും വേര്‍പിരിയുന്നു
സുഗന്ധവും മലരിനെ വെടിയുന്നു...

വെളിച്ചം വിളക്കിനെ തേടുന്നൂ...

പറന്നുപോയൊരു പക്ഷിയെത്തേടി
പാവമാം പഞ്ജരമലയുന്നു...
പട്ടാപ്പകലും അന്ധത തീര്‍ക്കാന്‍
ചൂട്ടു കൊളുത്തുന്നു മൂഢന്മാര്‍....

വെളിച്ചം വിളക്കിനെ തേടുന്നൂ...
വിളക്കോ വെളിച്ചത്തെ തേടുന്നൂ...
വിളക്കും വെളിച്ചവും ഇരുട്ടില്‍ തപ്പുന്നു
ജലവും നദിയും പിരിയുന്നൂ...
വെളിച്ചം വിളക്കിനെ തേടുന്നൂ...

vĕḽiccaṁ viḽakkinĕ teḍunnū...
viḽakko vĕḽiccattĕ teḍunnū...
viḽakkuṁ vĕḽiccavuṁ iruṭṭil tappunnu
jalavuṁ nadiyuṁ piriyunnū...
vĕḽiccaṁ viḽakkinĕ teḍunnū...

pāḻāṁ pradīkṣadan marubhūvilāgĕ
veḻāmbal mugilinĕ tirayunnu
vasandavuṁ vanigayuṁ verbiriyunnu
sugandhavuṁ malarinĕ vĕḍiyunnu...

vĕḽiccaṁ viḽakkinĕ teḍunnū...

paṟannuboyŏru pakṣiyĕtteḍi
pāvamāṁ pañjaramalayunnu...
paṭṭāppagaluṁ andhada tīrkkān
sūṭṭu kŏḽuttunnu mūḍhanmār....

vĕḽiccaṁ viḽakkinĕ teḍunnū...
viḽakko vĕḽiccattĕ teḍunnū...
viḽakkuṁ vĕḽiccavuṁ iruṭṭil tappunnu
jalavuṁ nadiyuṁ piriyunnū...
vĕḽiccaṁ viḽakkinĕ teḍunnū...