Veli kalinyanyaa

വേളി കഴിഞ്ഞ
Work
Year
Language

വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ
കോലമാടിയ വർണ്ണ കാവടി പീലിപോലെ കൊഴിഞ്ഞുപോയ്‌.....
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ....

ഈണമായ്‌ പാടുവാൻ വീണമുറുക്കി ഞാൻ
ഗാനമൊരുക്കി ഞാൻ.....
(ഈണമായ്‌ പാടുവാൻ.....)
രാഗം പിഴച്ചുപോയ്‌ ഗാനം നിലച്ചുപോയ്‌
വീണയും വീണു തകർന്നു
വീണയും.... വീണു.. തകർന്നു....
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ

ആശ തകർന്നൊരഹല്യപോലെ
അനശ്വരശിലയായ്‌ ഉറങ്ങിയെങ്കിൽ
(ആശ തകർന്നൊരഹല്യപോലെ....)
വരുമൊരു യുഗത്തിലെ ശ്രീരാമദേവന്റെ
കാൽത്തളിർ തട്ടി ഞാൻ ഉണർന്നുവെങ്കില്‍
കാൽത്തളിർ തട്ടി ഞാൻ...... ഉണർന്നുവെങ്കില്‍......
വേളികഴിഞ്ഞൊരു നാളിൽ ചാർത്തിയ താലിനൂലിലെ സ്വപ്നങ്ങൾ

veḽigaḻiññŏru nāḽil sārttiya tālinūlilĕ svapnaṅṅaḽ
kolamāḍiya varṇṇa kāvaḍi pīlibolĕ kŏḻiññuboy‌.....
veḽigaḻiññŏru nāḽil sārttiya tālinūlilĕ svapnaṅṅaḽ....

īṇamāy‌ pāḍuvān vīṇamuṟukki ñān
gānamŏrukki ñān.....
(īṇamāy‌ pāḍuvān.....)
rāgaṁ piḻaccuboy‌ gānaṁ nilaccuboy‌
vīṇayuṁ vīṇu tagarnnu
vīṇayuṁ.... vīṇu.. tagarnnu....
veḽigaḻiññŏru nāḽil sārttiya tālinūlilĕ svapnaṅṅaḽ

āśa tagarnnŏrahalyabolĕ
anaśvaraśilayāy‌ uṟaṅṅiyĕṅgil
(āśa tagarnnŏrahalyabolĕ....)
varumŏru yugattilĕ śrīrāmadevanṟĕ
kālttaḽir taṭṭi ñān uṇarnnuvĕṅgil
kālttaḽir taṭṭi ñān...... uṇarnnuvĕṅgil......
veḽigaḻiññŏru nāḽil sārttiya tālinūlilĕ svapnaṅṅaḽ