Title (Indic)സ്വപ്നം കൊണ്ടു തുലാഭാരം WorkVeena Poovu Year1982 LanguageMalayalam Credits Role Artist Music Vidyadharan Performer Jency Writer Mullanezhi LyricsMalayalamസ്വപ്നംകൊണ്ടു തുലാഭാരം നേര്‍ന്നപ്പോള്‍ സ്വര്‍ഗ്ഗം സമ്മാനിച്ച മുത്തേ.... അമ്മയായ് പാടിയുറക്കാം ഞാനെന്‍ കണ്മണിയായ് നിന്നെ പോറ്റാം (സ്വപ്നം...) കൗമാരകൗതുകം പൊന്നിന് ചിലമ്പിട്ടു തുള്ളിക്കളിക്കുമ്പോള്‍... പാഴിരുള്‍ മൂടുന്ന നാലുകെട്ടില്‍, ആരോ മൂകമായ് തേങ്ങുന്നൂ, മൂകമായ് തേങ്ങുന്നൂ (സ്വപ്നം...) സൗവര്ണ്ണമോഹങ്ങള് മിന്നും പ്രഭാതങ്ങള്‍ പൂവായ് ചിരിക്കുമ്പോള്‍... നോവുകള്‍ മോഹത്തിന് ചിറകരിയാന്‍ ഓരോ രാവായ് നീളുന്നൂ, ഓരോ രാവായ് നീളുന്നൂ (സ്വപ്നം...) Englishsvapnaṁkŏṇḍu tulābhāraṁ nernnappoḽ svarggaṁ sammānicca mutte.... ammayāy pāḍiyuṟakkāṁ ñānĕn kaṇmaṇiyāy ninnĕ poṭrāṁ (svapnaṁ...) kaumāragaudugaṁ pŏnnin silambiṭṭu tuḽḽikkaḽikkumboḽ... pāḻiruḽ mūḍunna nālugĕṭṭil, āro mūgamāy teṅṅunnū, mūgamāy teṅṅunnū (svapnaṁ...) sauvarṇṇamohaṅṅaḽ minnuṁ prabhādaṅṅaḽ pūvāy sirikkumboḽ... novugaḽ mohattin siṟagariyān oro rāvāy nīḽunnū, oro rāvāy nīḽunnū (svapnaṁ...)