ഏഹേ.... ആഹാഹാ....
വസന്തത്തിന്‍ തേരില്‍ പൌര്‍ണ്ണമിപോലെ
വന്നൂ ഞങ്ങളീ
മരുഭൂവില്‍ കുളിര്‍ പേറി ജീവന്‍ ചൂടുവാന്‍
മോഹങ്ങള്‍ ഞങ്ങള്‍ ചാരുപുഷ്പലതയാക്കും
യാമമാരുതന്‍ താരാട്ടിടും തീരങ്ങളപ്പോള്‍
ശ്യാമനീലിമ പൂവിട്ടിടും പൂന്തിങ്കളിന്‍ പ്രകാശനടയില്‍
വീറോടെ ആടിപ്പാടി ഓടിവന്നല്ലോ
തേന്‍ചോരും ജീവിതത്തെ ചിത്രമാക്കിടാന്‍
ആനയുമായി കുതിരയുമായി അമ്പാരിയുമായി
ജീവന്റെ ചലനം പാരിലാകെനിറയ്ക്കും