Vasandagaala vihaaram

വസന്തകാല വിഹാരം
Work
Year
Language

ഓ...
വസന്തകാല വിഹാരം പനിനീര്‍പ്പുഴയുടെ തീരം (2)
മടിയില്‍ മയങ്ങും നിന്‍ ഇതള്‍ മിഴിയില്‍ (2)
പകല്‍ക്കിനാവും ഞാനും (2)
വസന്തകാല വിഹാരം പനിനീര്‍പ്പുഴയുടെ തീരം

തീരം തഴുകും തിരകളിലലസം താളം കാലിലിടഞ്ഞും (2)
തെളിനീരലയുടെ നേരിയ പാളിയില്‍ ചൊരിമണല്‍ വാരിയെറിഞ്ഞും (2)
ഒരു മത്സ്യകന്യകയെപ്പോലെ ഇന്നു നീ പുഴയുടെ സഖിയായു് കഴിഞ്ഞു
പുഴയുടെ സഖിയായു് കഴിഞ്ഞു

(വസന്തകാല )

ചുണ്ടില്‍ വിരിയും ചിരിയുടെ ശകലം നാണം വീണു മറഞ്ഞു (2)
നഖലാളനയുടെ നേരിയ പാടുകള്‍ ചുരുള്‍മുടിയിടയിലൊളിഞ്ഞു
ഒരു സ്വപ്നദേവതയെപ്പോലെ കണ്മണി ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ
ഇനിയെന്നില്‍ പുളകങ്ങള്‍ ചൊരിയൂ

(വസന്തകാല )

o...
vasandagāla vihāraṁ paninīrppuḻayuḍĕ tīraṁ (2)
maḍiyil mayaṅṅuṁ nin idaḽ miḻiyil (2)
pagalkkināvuṁ ñānuṁ (2)
vasandagāla vihāraṁ paninīrppuḻayuḍĕ tīraṁ

tīraṁ taḻuguṁ tiragaḽilalasaṁ tāḽaṁ kāliliḍaññuṁ (2)
tĕḽinīralayuḍĕ neriya pāḽiyil sŏrimaṇal vāriyĕṟiññuṁ (2)
ŏru matsyaganyagayĕppolĕ innu nī puḻayuḍĕ sakhiyāyu് kaḻiññu
puḻayuḍĕ sakhiyāyu് kaḻiññu

(vasandagāla )

suṇḍil viriyuṁ siriyuḍĕ śagalaṁ nāṇaṁ vīṇu maṟaññu (2)
nakhalāḽanayuḍĕ neriya pāḍugaḽ suruḽmuḍiyiḍayilŏḽiññu
ŏru svapnadevadayĕppolĕ kaṇmaṇi iniyĕnnil puḽagaṅṅaḽ sŏriyū
iniyĕnnil puḽagaṅṅaḽ sŏriyū

(vasandagāla )