Varnnattodu viral

വര്‍ണ്ണത്തോടു വിരല്‍
Work
Year
Language

വര്‍‌ണ്ണത്തുടുവിരല്‍ മെല്ലെത്തഴുകിടുമുള്ളില്‍-
‌ക്കനവൊരു തങ്കത്തംബുരുവായ്
താളത്തളിര്‍‌മഴ നമ്മള്‍ക്കരുളിയ
ഭാവപ്പൊലിമയിലാടിത്തളരുകയായ്
തളകളിളകി തളിരുടലുമിളകി
മൊഴികളൊഴുകി പുതു കവിത വിതറി
സ്വയം മയങ്ങിയ മണിക്കിനാക്കളിലുണര്‍ന്ന
പഞ്ചമമുതിരുമഴകിലൊരു...
(വര്‍ണ്ണ‍...)

മാരിമുകില്‍ മായും മാനം
താരമണിഹാരം ചാര്‍ത്തി
കനകമുടിയാടും സായാഹ്നമായ്
നീലനിഴലോലും മഞ്ഞിന്‍
തൂവലൊളി ചിന്നും കണ്ണില്‍
പവിഴമണി കോര്‍ക്കും സാമീപ്യമായ്
കുരുന്നോര്‍മ്മയില്‍ കുരുന്നീറനായ്
മനസ്സില്‍ നീളെ മണിപ്പൂ മൂടും
ആര്‍ദ്ര ഭാവഗീതമായ് വരൂ
(വര്‍ണ്ണ...)

കാറ്റിലൊരു കന്നിപ്പൂവിന്‍
കാതരമൊരാശാഗന്ധം
കരളിതളിലേറ്റും തേന്‍‌തുമ്പിയായ്
ചാരുതര വീണാനാദം
കാതുകളിലിമ്പം ചേര്‍ക്കും
തരള മധുരാഗം നീ മൂളവേ
ഇനി കാണുമീ കിനാപ്പീലികള്‍
മനസ്സില്‍ മെല്ലെ വരയ്ക്കും
വര്‍ണ്ണരാജിയായി വന്നു ചേരുമോ
(വര്‍ണ്ണ...)

var‌ṇṇattuḍuviral mĕllĕttaḻugiḍumuḽḽil-
‌kkanavŏru taṅgattaṁburuvāy
tāḽattaḽir‌maḻa nammaḽkkaruḽiya
bhāvappŏlimayilāḍittaḽarugayāy
taḽagaḽiḽagi taḽiruḍalumiḽagi
mŏḻigaḽŏḻugi pudu kavida vidaṟi
svayaṁ mayaṅṅiya maṇikkinākkaḽiluṇarnna
pañjamamudirumaḻagilŏru...
(varṇṇa...)

mārimugil māyuṁ mānaṁ
tāramaṇihāraṁ sārtti
kanagamuḍiyāḍuṁ sāyāhnamāy
nīlaniḻaloluṁ maññin
tūvalŏḽi sinnuṁ kaṇṇil
paviḻamaṇi korkkuṁ sāmīpyamāy
kurunnormmayil kurunnīṟanāy
manassil nīḽĕ maṇippū mūḍuṁ
ārdra bhāvagīdamāy varū
(varṇṇa...)

kāṭrilŏru kannippūvin
kādaramŏrāśāgandhaṁ
karaḽidaḽileṭruṁ ten‌tumbiyāy
sārudara vīṇānādaṁ
kādugaḽilimbaṁ serkkuṁ
taraḽa madhurāgaṁ nī mūḽave
ini kāṇumī kināppīligaḽ
manassil mĕllĕ varaykkuṁ
varṇṇarājiyāyi vannu serumo
(varṇṇa...)