Varnnakkinnam

വര്‍ണ്ണക്കിണ്ണം
Work
Year
Language

വര്‍ണ്ണക്കിണ്ണം വാനോരം മീനാരം സ്വപ്നങ്ങള്‍ക്കും
സ്വര്‍ണ്ണച്ചന്തം സമ്പന്നം സമ്മാനം മായാലോകം
യന്ത്രങ്ങള്‍ താലോലിക്കും മോഹാരാമം
(വര്‍ണ്ണക്കിണ്ണം.... )

നിയോണ്‍ പൂക്കള്‍ ലാളിക്കും വീഥിക്കും പാതയ്ക്കും
മാര്‍ബിള്‍ താലം മേളിക്കും മഞ്ഞാടും സായാഹ്നം
കാണാത്ത കൗതുകങ്ങള്‍

ചാഞ്ചാടും ബലൂണില്‍ ഞാണിന്മേല്‍ സവാരി
ചൂതാടും കിനാവേ കൗമാരം വിദൂരെ
കാറ്റത്താടും ആറ്റക്കൂടോ നീറ്റില്‍ നീന്തും ആമത്തോടോ
ജീവിതങ്ങള്‍ ജനാവലികള്‍ മായികങ്ങള്‍ മദാലസങ്ങള്‍
(വര്‍ണ്ണക്കിണ്ണം.... )

varṇṇakkiṇṇaṁ vānoraṁ mīnāraṁ svapnaṅṅaḽkkuṁ
svarṇṇaccandaṁ sambannaṁ sammānaṁ māyālogaṁ
yandraṅṅaḽ tālolikkuṁ mohārāmaṁ
(varṇṇakkiṇṇaṁ.... )

niyoṇ pūkkaḽ lāḽikkuṁ vīthikkuṁ pādaykkuṁ
mārbiḽ tālaṁ meḽikkuṁ maññāḍuṁ sāyāhnaṁ
kāṇātta kaudugaṅṅaḽ

sāñjāḍuṁ balūṇil ñāṇinmel savāri
sūdāḍuṁ kināve kaumāraṁ vidūrĕ
kāṭrattāḍuṁ āṭrakkūḍo nīṭril nīnduṁ āmattoḍo
jīvidaṅṅaḽ janāvaligaḽ māyigaṅṅaḽ madālasaṅṅaḽ
(varṇṇakkiṇṇaṁ.... )