Vannado

വന്നതോ
Work
Year
Language

വന്നതോ വെറും കൈയ്യുമായ്
നിന്നതോ നിറകൈയ്യുമായ്
പടിയിറങ്ങുമ്പോള്‍ അവകാശമേകാന്‍
ഉടല്‍ വെറും ചാരം
ഉയിരിളം തെന്നല്‍
സമയവും സഞ്ചാരവും
അവനവനറിയാത്ത
പരമാര്‍ത്ഥങ്ങള്‍

ചെറു കരയില്‍ നിന്ന് മറുകരയില്‍ പോകാന്‍
തുഴയുന്ന കളിയോടം മനുജ ജന്മം
തുടങ്ങുമ്പോള്‍ കരഞ്ഞും ഒടുങ്ങുമ്പോള്‍ ചിരിച്ചും
തിര മുറിച്ചൊഴുകും കടത്തുവള്ളം
എവിടെ തുടങ്ങിയോ എവിടെച്ചെന്നെത്തുമോ
ഒരിക്കലും അറിയാത്ത തീര്‍ഥയാത്ര
(വന്നതോ )

വിതയ്ക്കുന്നതെല്ലാം കൊയ്യുന്നതിന്‍ മുന്‍പേ
വിധിച്ചതീ തുരുത്തില്‍ വീണൊടുങ്ങിടുന്നു
ഉണക്കുന്നതാരോ എടുക്കുന്നതാരോ
പഴംകഥയാകുന്നു ജന്മബന്ധം
(വന്നതോ )

vannado vĕṟuṁ kaiyyumāy
ninnado niṟagaiyyumāy
paḍiyiṟaṅṅumboḽ avagāśamegān
uḍal vĕṟuṁ sāraṁ
uyiriḽaṁ tĕnnal
samayavuṁ sañjāravuṁ
avanavanaṟiyātta
paramārtthaṅṅaḽ

sĕṟu karayil ninn maṟugarayil pogān
tuḻayunna kaḽiyoḍaṁ manuja janmaṁ
tuḍaṅṅumboḽ karaññuṁ ŏḍuṅṅumboḽ siriccuṁ
tira muṟiccŏḻuguṁ kaḍattuvaḽḽaṁ
ĕviḍĕ tuḍaṅṅiyo ĕviḍĕccĕnnĕttumo
ŏrikkaluṁ aṟiyātta tīrdhayātra
(vannado )

vidaykkunnadĕllāṁ kŏyyunnadin munpe
vidhiccadī turuttil vīṇŏḍuṅṅiḍunnu
uṇakkunnadāro ĕḍukkunnadāro
paḻaṁkathayāgunnu janmabandhaṁ
(vannado )