മേഘങ്ങളെ പാടിയുറക്കാന്‍
മാറിലെടുന്നു വാനം വാരിയെടുത്തു
പാലൊളിപ്പൂന്തിങ്കള്‍ പട്ടു വിരിച്ചു
തരകം പൊന്‍തിരി താഴ്ത്തി നിറുത്തി
ഇനിയുറങ്ങൂ... ഇനിയുറങ്ങുമോ...
(മേഘങ്ങളെ...)
ചെറുമണിക്കാറ്റിന്റെയീണങ്ങളില്‍
തല ചായ്ച്ചു പൂക്കളുറക്കമായി
മണിമുകിലുകളേ....
മണിമുകിലുകളേ മിഴിയിണപൂട്ടി
ഇനിയുറങ്ങൂ... ഇനിയുറങ്ങൂ...
ഇനിയുറങ്ങൂ നിങ്ങള്‍...
(മേഘങ്ങളെ...)
ഉണരുമുഷസ്സിന്റെ ശംഖനാദം
ചെവിയോര്ത്തുറങ്ങുന്നു മേദിനിയും
മിഴിയിതളുകളില്‍....
മിഴിയിതളുകളില്‍ കദനമൊതുക്കി
ഇനിയുറങ്ങൂ പുലരിവരെ...
ഇനിയുറങ്ങൂ നിങ്ങള്‍...
(മേഘങ്ങളെ...)