Vanaraajamalligal

വനരാജമല്ലികൾ
Year
Language

വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ
വരവര്‍ണ്ണിനി എങ്ങോ മറഞ്ഞുവല്ലോ
ആമ്പല്‍പ്പൂങ്കന്യകള്‍ ഉറങ്ങിയല്ലോ
അജ്ഞാതസഖിയവള്‍ പിണങ്ങിയല്ലോ
വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ

ആ പവിഴാധര വസന്താഭകള്‍
ആരണ്യമുല്ലകള്‍ കവര്‍ന്നുവല്ലോ
ആ കളമൊഴിയിലെ സ്വരം കവര്‍ന്നീ
ആലോലക്കുരുവികള്‍ പാടിയല്ലോ
അരുവീ തേനരുവീ നിന്‍ രാഗത്തിന്‍
ഉറവയാം ഓമന എവിടെ
എവിടെ എവിടെ എവിടെ...
(വനരാജമല്ലികള്‍.....)

ആ പാദമുദ്രകള്‍ക്കുമ്മ നല്‍കാന്‍
ആറ്റുവഞ്ചിപ്പൂക്കള്‍ കൊഴിഞ്ഞുവല്ലോ...
ആനന്ദ പൊന്നുഷഃ ചുവന്നതുപോല്‍
ആരോമലാള്‍ മുന്നിലണഞ്ഞുവല്ലോ
അലയും പൂന്തെന്നലേ നീ ചൂടിയ
സുഗന്ധ പൂഞ്ചായല്‍ മുകര്‍ന്നുവല്ലോ
ഓഹോ ഹോ...ഓ...ഓ....
വനരാജമല്ലികള്‍ വിടര്‍ന്നുവല്ലോ...

vanarājamalligaḽ viḍarnnuvallo
varavarṇṇini ĕṅṅo maṟaññuvallo
āmbalppūṅganyagaḽ uṟaṅṅiyallo
ajñādasakhiyavaḽ piṇaṅṅiyallo
vanarājamalligaḽ viḍarnnuvallo

ā paviḻādhara vasandābhagaḽ
āraṇyamullagaḽ kavarnnuvallo
ā kaḽamŏḻiyilĕ svaraṁ kavarnnī
ālolakkuruvigaḽ pāḍiyallo
aruvī tenaruvī nin rāgattin
uṟavayāṁ omana ĕviḍĕ
ĕviḍĕ ĕviḍĕ ĕviḍĕ...
(vanarājamalligaḽ.....)

ā pādamudragaḽkkumma nalgān
āṭruvañjippūkkaḽ kŏḻiññuvallo...
ānanda pŏnnuṣaḥ suvannadubol
āromalāḽ munnilaṇaññuvallo
alayuṁ pūndĕnnale nī sūḍiya
sugandha pūñjāyal mugarnnuvallo
oho ho...o...o....
vanarājamalligaḽ viḍarnnuvallo...