Vala kilunni

വള കിലുങ്ങി
Year
Language

വളകിലുങ്ങീ കാല്‍ത്തളകിലുങ്ങീ
വര്‍ണ്ണസന്ധ്യേ നിന്റെമെയ്യില്‍
നവവസന്തം പൂത്തൊരുങ്ങി
മിഴിതിളങ്ങീ അതില്‍ മഴവില്ലൊതുങ്ങീ
മാന്‍‌കിടാവേ നിന്റെയുള്ളില്‍ സ്വരസുഗന്ധം പെയ്തിറങ്ങി

ചിരിയുതിര്‍ന്നൂ ചെഞ്ചൊടിയുണര്‍ന്നു
ചിത്രലേഖേ എന്നില്‍ നിന്റെ മലര്‍മരന്ദം നീ പകര്‍ന്നു
തളിരണിഞ്ഞു കുളിരണിഞ്ഞു തമ്പുരാട്ടി നിന്നിലെന്റെ
അംഗരാഗം ഞാന്‍ ചൊരിഞ്ഞു

കളം വരച്ചു കൈവിരല്‍ കടിച്ചു
കളമൊഴി നിന്‍ നില്‍പ്പുകണ്ടെന്‍ മദഹൃദന്തം കൊടിപിടിച്ചു
കരള്‍ തുടിച്ചു മെയ്തരിച്ചു
കന്നിമാനേ നമ്മള്‍തമ്മില്‍ രതിസുഖങ്ങള്‍ പങ്കുവെച്ചു

vaḽagiluṅṅī kālttaḽagiluṅṅī
varṇṇasandhye ninṟĕmĕyyil
navavasandaṁ pūttŏruṅṅi
miḻidiḽaṅṅī adil maḻavillŏduṅṅī
mān‌kiḍāve ninṟĕyuḽḽil svarasugandhaṁ pĕydiṟaṅṅi

siriyudirnnū sĕñjŏḍiyuṇarnnu
sitralekhe ĕnnil ninṟĕ malarmarandaṁ nī pagarnnu
taḽiraṇiññu kuḽiraṇiññu tamburāṭṭi ninnilĕnṟĕ
aṁgarāgaṁ ñān sŏriññu

kaḽaṁ varaccu kaiviral kaḍiccu
kaḽamŏḻi nin nilppugaṇḍĕn madahṛdandaṁ kŏḍibiḍiccu
karaḽ tuḍiccu mĕydariccu
kannimāne nammaḽtammil radisukhaṅṅaḽ paṅguvĕccu