Vaavaavo vaave vannummagal sammaanam

വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം
Year
Language

വാവാ വോ വാവേ വന്നുമ്മകൾ സമ്മാനം
ഇങ്കു തരാൻ മേലേ തങ്ക നിലാ കിണ്ണം
കുനു കുനു നിൻ ചെറു മറുകിൽ ചാർത്താം ചന്ദനം
പൊന്നിൻ പാദസരങ്ങൾ പണിഞ്ഞു തരുന്നതു തൂമിന്നൽ തട്ടാൻ (വാവാവോ)

ഒരു കുമ്പിൾ പൈമ്പാലേ കുറുമ്പനു വേണ്ടൂ
ഒരു കുഞ്ഞുക്കുറിമുണ്ടേ ഉടുക്കാനും വേണ്ടൂ (ഒരു കുമ്പിൾ)
കണ്ണനുണ്ണി നിന്നെ നോക്കി കണ്ണുവെയ്ക്കും നക്ഷത്രം
നാവെറുപാടിയുഴിഞ്ഞുതരു എൻ നാടൻപുള്ളുവരേ (വാവാവോ)

ഒരു കുഞ്ഞിക്കാലല്ലേ കളം തീർത്തു മണ്ണിൽ
നറുവെണ്ണക്കുടമല്ലേ ഉടയ്ക്കുന്നു കള്ളൻ (ഒരുകുഞ്ഞി)
ആട്ടു തൊട്ടിൽ പാട്ടു മൂളി കൂട്ടിരിക്കാം കുഞ്ഞാവേ
നെഞ്ചിലകത്തു കിടന്നുറങ്ങുമായപൂമൈനേ (വാവാവോ)

vāvā vo vāve vannummagaḽ sammānaṁ
iṅgu tarān mele taṅga nilā kiṇṇaṁ
kunu kunu nin sĕṟu maṟugil sārttāṁ sandanaṁ
pŏnnin pādasaraṅṅaḽ paṇiññu tarunnadu tūminnal taṭṭān (vāvāvo)

ŏru kumbiḽ paimbāle kuṟumbanu veṇḍū
ŏru kuññukkuṟimuṇḍe uḍukkānuṁ veṇḍū (ŏru kumbiḽ)
kaṇṇanuṇṇi ninnĕ nokki kaṇṇuvĕykkuṁ nakṣatraṁ
nāvĕṟubāḍiyuḻiññudaru ĕn nāḍanpuḽḽuvare (vāvāvo)

ŏru kuññikkālalle kaḽaṁ tīrttu maṇṇil
naṟuvĕṇṇakkuḍamalle uḍaykkunnu kaḽḽan (ŏruguññi)
āṭṭu tŏṭṭil pāṭṭu mūḽi kūṭṭirikkāṁ kuññāve
nĕñjilagattu kiḍannuṟaṅṅumāyabūmaine (vāvāvo)