വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ
ചൈതന്യമായി നിന്ന സൂര്യനോ ദൂരേ ദൂരേ പോകയോ
വാര്‍മഴവില്ലേ ഏഴഴകെല്ലാം നീലാംബരത്തില്‍ മാഞ്ഞുവല്ലേ
ദേവകരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായി കൊഴിയും നേരം (2)
വിളറും മുഖമോ അകലേ
(വാര്‍മഴവില്ലേ..)
ശ്യാമള സുന്ദര മിഴികള്‍ തിരയും അഴകേ
ദേവിവസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ (2)
വിരഹം വിഥിയായി അരികേ
(വാര്‍മഴവില്ലേ..)