വാര്‍മഴവില്ലേ ഏഴഴകെല്ലാം
നീലാംബരത്തില്‍ മാഞ്ഞുവല്ലേ
നിരാലംബയായി നീ മാറിയില്ലേ
ചൈതന്യമായി നിന്ന സൂര്യനോ
ദൂരേ ദൂരേ പോവുകയോ
(വാര്‍മഴവില്ലേ ..)
ദേവ കരാംഗുലി ലതകള്‍ എഴുതും കവിതേ
വ്യോമസുരാംഗന മുടിയില്‍ ചൂടും മലരേ
നിമിഷമോരോന്നായി കൊഴിയും നേരം (2)
വിളറും മുഖമോ അകലേ
(വാര്‍മഴവില്ലേ..)
ശ്യാമള സുന്ദരമിഴികള്‍ തിരയും അഴകേ
ദേവി വസുന്ധര നിനവില്‍ മെനയും കുളിരേ
പകലകലുമ്പോള്‍ അറിയുന്നുവോ നീ (2)
വിരഹം വിധിയായി അരികേ
(വാര്‍മഴവില്ലേ..)