ഉം..ഉം..ഉം..ഉം..ഉം..ഉം..
ആരിരാരോ ആരാരോ ആരിരാരോ ആരാരോ
ഉം …ഉം..ഉം..
വാരിളംതിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
കാണാ കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായും നേരം ദൂരെ
(വാരിളം തിങ്കൾ….)
പാടാത്ത താരാട്ടിൽ വീണുറങ്ങാൻ
പാഴ്ത്തൊട്ടിൽ കെട്ടിയെൻ മോഹം
ചുണ്ടിൽ കിനിയാത്ത പാൽ നുണയാൻ
നെഞ്ചോരം തേങ്ങിയെൻ ദാഹം
കുറുകിയുറങ്ങും കനവുകളേ നീ
കുരുന്നു തൂവൽ വീശിയെന്റെ നെഞ്ചുരുമ്മുമോ
ദൂരെ വാരിളംതിങ്കൾ തിടമ്പൂടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
നീളും നിഴൽ വീഴും ഈ വഴിയിൽ
തേങ്ങാതെ തേങ്ങിയെൻ മൗനം
ആളും അഭിശാപ തീമഴയിൽ
നീറാതെ നീറിയെൻ ജന്മം
സാന്ത്വനമരുളാൻ സ്വരകണമോടെ
അരികെയാരൊരാർദ്രരാഗ വേണുവായ് വരും
ദൂരെ വാരിളംതിങ്കൾ തിടമ്പൂടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
കാണാ കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായും നേരം ദൂരെ
(വാരിളം തിങ്കൾ….)