ഉം..ഉം..ഉം..ഉം..ഉം..ഉം..
ആരിരാരോ ആരാരോ ആരിരാരോ ആരാരോ
ഉം …ഉം..ഉം..
വാരിളംതിങ്കൾ തിടമ്പുടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
കാണാ കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായും നേരം ദൂരെ
(വാരിളം തിങ്കൾ….)
പാടാത്ത താരാട്ടിൻ പാൽശ്രുതിയായ്
വിങ്ങാതെ വിങ്ങിയെൻ മോഹം
ചുണ്ടിൽ ചുരത്താത്ത പാൽ മഴയായ്
എൻ മൂക വാത്സല്യം നിന്നിൽ
കുറുകിയിറങ്ങും കനവുകളേ നിൻ
കുരുന്നു തൂവൽ വീശിയെന്റെ നെഞ്ചുരുമ്മുമോ
ദൂരെ വാരിളംതിങ്കൾ തിടമ്പൂടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
നീളും നിഴൽ വീഴുമീ വഴിയിൽ
തേങ്ങാതെ തേങ്ങിയെൻ മൗനം
ആളും അഭിശാപ തീമഴയിൽ
നീറാതെ നീറിയെൻ ജന്മം
സാന്ത്വനമരുളാൻ സ്വരകണമോടെ
അരികിലാരൊരാർദ്രരാഗ വേണുവായ് വരും
ദൂരെ വാരിളംതിങ്കൾ തിടമ്പൂടഞ്ഞു
വർണ്ണക്കിനാക്കിളി കൂടുലഞ്ഞു
കാണാ കനൽ പൊള്ളും ഉൾപ്പൂവിലെ
കണ്ണീരും മായും നേരം ദൂരെ
(വാരിളം തിങ്കൾ….)