വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹന മലർമേനി കണികാണണം (2)
കണികാണണം കണ്ണാ കണികാണണം
കമനീയമുഖപദ്‌മം കണികാണണം
[വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ
മോഹന മലർമേനി കണികാണണം
മഞ്ഞപ്പട്ടാട ചാർത്തീ മണിവേണു കൈയിലേന്തി
അഞ്‌ജനക്കണ്ണനുണ്ണീ ഓടിവായോ (2)
നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി
നിറുകയിൽ പീലികുത്തീ ചുരുൾമുടി മേലേ കെട്ടി
നീലക്കാർവർണ്ണനുണ്ണീ ഓടി വായോ
നീലക്കാർവർണ്ണനുണ്ണീ ഓടി വായോ
[വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ...
കാലിൽ ചിലമ്പു കെട്ടി പാലയ്ക്കാമോതിരമായി
കാലികൾ മേയ്ക്കുമുണ്ണീ ഓടി വായോ (2)
ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ
ദുരിതത്തിൽ നീന്തുമെന്നെ സുകൃതത്തിൻ തീരം കാട്ടാൻ
മുരഹരമുകുന്ദാ നീ ഓടി വായോ
മുരഹരമുകുന്ദാ നീ ഓടി വായോ..
[വാകച്ചാർത്തു കഴിഞ്ഞൊരു ദേവന്റെ...