Vaadiya maruvin

വാടിയ മരുവിൻ
Year
Language

വാടിയ മരുവില്‍ വീണ്ടും കാലം
വാസന്തമഞ്ജരി ചാര്‍ത്തി
വീണുകിടക്കും പ്രതീക്ഷയാലേ
വീണ മുറുക്കുക തോഴീ (വാടിയ)

ഏതു സദസ്സിലെ സംഗീതോത്സവ
ഗായികയായ് നീ വന്നൂ
ഏതൊരു ഗോകുലരാഗോത്സവവന-
രാധികയായ് നീ വന്നൂ - വന്നൂ (വാടിയ)

പൂക്കും മാതംഗശാഖയില്‍ രണ്ടു
രാക്കുയിലുകളേ പോലേ
ഏതൊരു പാട്ടിന്‍ പല്ലവിയുള്ളില്‍
സാധകം ചെയ്‌വൂ നിങ്ങള്‍ - നിങ്ങള്‍ (വാടിയ)

vāḍiya maruvil vīṇḍuṁ kālaṁ
vāsandamañjari sārtti
vīṇugiḍakkuṁ pradīkṣayāle
vīṇa muṟukkuga toḻī (vāḍiya)

edu sadassilĕ saṁgīdotsava
gāyigayāy nī vannū
edŏru gogularāgotsavavana-
rādhigayāy nī vannū - vannū (vāḍiya)

pūkkuṁ mādaṁgaśākhayil raṇḍu
rākkuyilugaḽe pole
edŏru pāṭṭin pallaviyuḽḽil
sādhagaṁ sĕy‌vū niṅṅaḽ - niṅṅaḽ (vāḍiya)