Vaadil turakkoo

വാതിൽ തുറക്കൂ
Work
Year
Language

വാതിൽ തുറക്കൂ പാതിരാക്കിളി ആതിരരാവല്ലോ
നിന്നിളം മെയ്യിന്റെ ചൂടേറ്റുണരട്ടെ
നീഹാരാർദ്ര രാത്രീ..വാതിൽ തുറക്കൂ (വാതിൽ തുറക്കൂ..)

ആദ്യസമാഗമ വേളയിൽ വീശിയൊരനുരാഗ പുഷ്പഗന്ധം..
കൊക്കുരുമ്മി നീ നിന്നപ്പോഴെന്നിൽ കോരിത്തരിപ്പിച്ചൊരുന്മാദം
ഒരു ലഹരിയായ് ശ്രുതിയായ് ലയമായ്
ഓർമ്മയിൽ മധുകാലമുണർത്തുന്നൂ ഉണർത്തുന്നൂ..

ആറ്റിൻ വിരിമാറിൽ ആളിമാരില്ലാതെ അർധാംഗിയായ് നിന്നപ്പോൾ
ഓളങ്ങൾ പുൽകിയ നിന്നണി ചുണ്ടിലെ ഓരിതൾ പൂവിന്റെ നാണം
ഒരു നിർവൃതിയാൽ കുളിരായ് മദമായ്
ഓമലേ ഇനിയും നീ പകരില്ലേ പകരില്ലേ..
വാതിൽ തുറക്കൂ

vādil tuṟakkū pādirākkiḽi ādirarāvallo
ninniḽaṁ mĕyyinṟĕ sūḍeṭruṇaraṭṭĕ
nīhārārdra rātrī..vādil tuṟakkū (vādil tuṟakkū..)

ādyasamāgama veḽayil vīśiyŏranurāga puṣpagandhaṁ..
kŏkkurummi nī ninnappoḻĕnnil korittarippiccŏrunmādaṁ
ŏru lahariyāy śrudiyāy layamāy
ormmayil madhugālamuṇarttunnū uṇarttunnū..

āṭrin virimāṟil āḽimārillādĕ ardhāṁgiyāy ninnappoḽ
oḽaṅṅaḽ pulgiya ninnaṇi suṇḍilĕ oridaḽ pūvinṟĕ nāṇaṁ
ŏru nirvṛtiyāl kuḽirāy madamāy
omale iniyuṁ nī pagarille pagarille..
vādil tuṟakkū