വാടിക്കൊഴിഞ്ഞു മധുമാസഭംഗികള്‍
ഈവഴിത്താരകളില്‍
ഒരിറ്റുമധുരം ഒരുക്കിനില്‍പ്പൂ
ഒരേയൊരോമന സങ്കല്‍പ്പം
വിമൂകയാമിനിയില്‍ ഞാനീ
വിജനവീഥികളില്‍
തളര്‍ന്നുറങ്ങുമ്പോള്‍ എന്നെ
തഴുകിയതാരുടെ സംഗീതം?
നിലാവെളിച്ചം മങ്ങിയൊരെന്‍
നിനവിന്‍ തീരങ്ങളില്‍
മയൂഖവീചികളായ് നിന്നു
മനസ്വിനി നിന്‍ മൃദുഹാസം
വാടിക്കൊഴിഞ്ഞു മധുമാസ ഭംഗികള്‍
ഈവഴിത്താരകളില്‍ .....