ഉറങ്ങാന്‍ നീയെനിക്കരികില്‍ വേണം
ഉണരുമ്പോഴെന്‍ കണിയാകേണം
ഉണര്‍ന്നാല്‍ പിന്നെനിക്കുണര്‍വേകാന്‍
ഒരു ചുംബനത്തിന്‍ മധുരം വേണം
ലാലാ ..ആ ..ആ ..ലാലാ .ആ
പുഞ്ചിരി അഴകായി ചുണ്ടില്‍ വേണം
പിണങ്ങാതെ കേള്‍ക്കാന്‍ ക്ഷേമ വേണം (2)
പരിഭവിച്ചാലുമെന്‍ അരികിലെത്തി
പതിവുകള്‍ തെറ്റാതെ നോക്കിടേണം (2)
(ഉറങ്ങാന്‍)
സന്ധ്യാ ദീപം കൊളുത്തേണം
നീ സര്‍വ്വേശ്വരിയായി വിളങ്ങേണം (2)
കനിവോടെ ദൈവം കാത്തു രക്ഷിക്കാന്‍
കണ്ണീരോടെന്നും പ്രാര്‍ത്ഥിക്കേണം (2)
(ഉറങ്ങാന്‍)