ഉറങ്ങാന്‍ അങ്ങെനിക്കരികില്‍ വേണം
ഉണരുമ്പോഴെന്‍ കണിയാകേണം
ഉണര്‍ന്നാല്‍ പിന്നെനിക്കുണര്‍വേകാന്‍
ഒരു ചുംബനത്തിന്‍ മധുരം വേണം
പുഞ്ചിരിയഴകായ് ചുണ്ടില്‍ വേണം
പിണങ്ങാതെ കേള്‍ക്കാന്‍ ക്ഷമവേണം
പരിഭവിച്ചാലുമെന്‍ അരികിലെത്തി
പതിവുകള്‍ തെറ്റാതെ നോക്കിടേണം
(ഉറങ്ങാന്‍ )
സന്ധ്യാദീപം കൊളുത്തുമ്പോള്‍
സര്‍വ്വേശനായ് അങ്ങ് മുന്നില്‍ വേണം
കനിവോടെ ദൈവം കാത്തുരക്ഷിക്കാന്‍
കണ്ണീരോടെന്നും പ്രാര്‍ത്ഥിക്കണം
(ഉറങ്ങാന്‍ )