Unni aaraariro

ഉണ്ണി ആരാരിരോ
Year
Language

ആരാരി രോ ആരീരോ
ഉം ഉം ഉം
ഉണ്ണി ആരാരിരോ തങ്കമാരാരിരോ (2)
എന്‍റെ പിഞ്ചോമന പൂങ്കുരന്നാരാരിരോ
കൊച്ചു പൊന്നും കിനാവിന്‍റെ പൂമുഞ്ചലില്‍
ഏഴു ലോകങ്ങളും കണ്ടു വാ

സ്വര്‍ണ്ണമാന്‍ കൈകളും വര്‍ണ്ണമേഘങ്ങളും
നിന്‍റെ പേരോടുമാ സ്വപ്ന ലോകങ്ങളും (2)
കണ്ടു പുന്നാരമോന്‍ നാളെ ആളാകണം
നാടിനാരാധ്യനായ് നീ വളര്‍ന്നീടണം
ആരിരാരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ

നാളെ നിന്‍പാതയില്‍ നൂറു പൊന്‍പൂവുകള്‍
പൂത്തുലഞ്ഞീടുവാന്‍ കോടി ആശംസകള്‍ (2)
മനസ്സു നന്നായി വരേണം മഹാനാകണം
ആയുരാരോഗ്യ സൌഖ്യം തരും തമ്പുരാന്‍
ആരിരാരിരോ
ജന്മസാഫല്യമേ നീ ഉറങ്ങോമനേ
എന്‍റെ ആരോമലേ ആരിരോ
(ഉണ്ണി ആരാരിരോ

ārāri ro ārīro
uṁ uṁ uṁ
uṇṇi ārāriro taṅgamārāriro (2)
ĕnṟĕ piñjomana pūṅgurannārāriro
kŏccu pŏnnuṁ kināvinṟĕ pūmuñjalil
eḻu logaṅṅaḽuṁ kaṇḍu vā

svarṇṇamān kaigaḽuṁ varṇṇameghaṅṅaḽuṁ
ninṟĕ peroḍumā svapna logaṅṅaḽuṁ (2)
kaṇḍu punnāramon nāḽĕ āḽāgaṇaṁ
nāḍinārādhyanāy nī vaḽarnnīḍaṇaṁ
ārirārāriro
janmasāphalyame nī uṟaṅṅomane
ĕnṟĕ āromale āriro

nāḽĕ ninpādayil nūṟu pŏnpūvugaḽ
pūttulaññīḍuvān koḍi āśaṁsagaḽ (2)
manassu nannāyi vareṇaṁ mahānāgaṇaṁ
āyurārogya saൌkhyaṁ taruṁ tamburān
ārirāriro
janmasāphalyame nī uṟaṅṅomane
ĕnṟĕ āromale āriro
(uṇṇi ārāriro