(പു) ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ പൊന്നോളം പോന്നൊരു തമ്പുരാട്ടി (2)
നിന്റെ മുത്തുവളക്കിലുക്കം
മുത്തുവളക്കിലുക്കം കൊഞ്ചുന്ന താളത്തില്‍ ശൃംഗാരമോതുവാനെനിയ്ക്കുമോഹം
(സ്ത്രീ) മോഹങ്ങള്‍ നൂറു മോഹങ്ങള്‍ (2)
ചിത്രവര്‍ണ്ണ മണിവീണു മനസ്സിനുള്ളില്‍ എന്റെ മനസ്സിനുള്ളില്‍
(പു) ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ പൊന്നോളം പോന്നൊരു തമ്പുരാട്ടി
(കോ) ഉം...
(പു) വലംപിരിശംഖിനൊത്തൊരിളംകഴുത്തില് തങ്കം തെളുതെളെ തിളങ്ങുന്ന താലി ചാര്‍ത്താം (2)
(സ്ത്രീ) അറപ്പുരവാതില്‍ പടിതുറക്കാം നിന്നെ ഇളമുറത്തമ്പുരാനായി ഞാന്‍ വരിക്കാം
(പു) അറപ്പുരവാതില്‍ പടിക്കടക്കാം നിന്റം ഇളമുറത്തമ്പുരാനായി വാരാം ഞാന്‍
(സ്ത്രീ) ആതിരാപ്പീലിമിന്നുമാലവട്ടം കളിത്തോഴിമാര്‍ നമുക്കായി വീശിനില്ക്കും (2)
പഞ്ചവാദ്യം അമ്പാരി പൊന്നാന അരമനമണിമേടയിലെ അലങ്കാരം
(പു) ചിറ്റോളം തുളുമ്പുന്ന മന്ദാരക്കടവത്തെ പൊന്നോളം പോന്നൊരു തമ്പുരാട്ടി
(സ്ത്രീ) മിഴികളില്‍ നെയ്തലാമ്പല്‍പ്പൂ വിടര്‍ന്നു എന്റെ കരളിലെ കളിവീണ തുടിച്ചുണര്‍ന്നു
(പു) മിഴികളില്‍ നെയ്തലാമ്പല്‍പ്പൂ വിടര്‍ന്നു എന്റെ കരളിലെ മന്ത്രവേണു തുടിച്ചുണര്‍ന്നു
(സ്ത്രീ) കളിവിളയാടി നമ്മള് അടുത്ത നേരം വേണു രാജഹംസമായിരം പറന്നുയര്‍ന്നു
(പു) കളിവിളയാടി നമ്മള് അടുത്ത നേരം പ്രേമ രാജഹംസം ആയിരം പറന്നുയര്‍ന്നു
വലത്തുകണ്ണിടയ്ക്കിടെ തുടിച്ചുപോയി നിന്റെ നാലകത്തു വലംകാല് വെച്ച നേരം (2)
ഇനി നിന് സാമ്രാജ്യം എനിക്കു മാത്രം നിന്റെ അഴകണിമധുമലര്മഞ്ചമിതെനിക്കുമാത്രം
(ചിറ്റോളം തുളുമ്പുന്ന)