ഉദയമേ ഉദയമേ ഉണരൂ...ഉണരൂ...
ഹൃദയമേ ഹൃദയമേ ഉണരൂ...ഉണരൂ...
മഞ്ഞിളം പൂക്കളും പൊന്‍വെയില്‍ കതിരുമായ്
ഈ സ്നേഹസൂര്യന്റെ കൈക്കുമ്പിളില്‍
ഉദയമേ ഉദയമേ ഉണരൂ...ഉണരൂ...
ഹൃദയമേ ഹൃദയമേ ഉണരൂ...ഉണരൂ...
നൊമ്പരങ്ങൾക്കിടമില്ലീ വീട്ടില്‍
ഇതു പുഞ്ചിരിക്കും കുടമുല്ലക്കാവു്
പ്രണയാര്‍ദ്രമായ ധനുമാസം
ഹിമ ശംഖിലൂറുമൊരു രാഗം
ഇതു പുണ്യമുള്ള പുലര്‍കാലം
ഇതു നന്മയുള്ള നിറസന്ധ്യ
ഇനി എന്തുപാടുമിനിയെന്തുപാടുമെന്‍
ചുണ്ടില്‍ ഈണമൊഴുകുമ്പോള്‍...
ഉദയമേ ഉദയമേ ഉണരൂ...ഉണരൂ...
ഹൃദയമേ ഹൃദയമേ ഉണരൂ...ഉണരൂ...
കല്ലുകൊണ്ടൊരു കവി എഴുതും കാവ്യം
ഇതു മണ്ണില്‍ ഇമ്പം കൊടിയേറും വീടു്...
മഴവില്ലു മേഞ്ഞ കളിവീടു്...
മഴവില്ലു മേഞ്ഞ കളിവീട്ടില്‍
മഴ കൊണ്ടു തീര്‍ത്ത ചെറു കൂടു്
മഴ പെയ്തു തോര്‍ന്ന ചെറു കൂട്ടില്‍
എന്‍ മന്ദഹാസമൊരു സ്വർണ്ണനൂലില്‍
ഇഴ കോര്‍ത്തെടുക്കുമനുരാഗം....
(ഉദയമേ ഉദയമേ....)