Tullikkorugudam

തുള്ളിക്കൊരുകുടം
Work
Year
Language

തുള്ളിക്കൊരു കുടം പേമാരി
ഉള്ളിലൊരു തുടം തേന്മാരി
മാനത്തിരിക്കണ കുളിരും കോരി
മണ്ണില് വന്ന വിരുന്നുകാരി
വിരുന്നുകാരി...
(തുള്ളിക്കൊരു)

മണ്ണു കുളിര്‍ത്തപ്പം പൊടിച്ചു വന്നത്
മന്ദാരപ്പൂങ്കാവ് നല്ലമാമര തേന്‍കാവ്
മനം കുളിര്‍ത്തപ്പം കുരുത്തു വന്നത്
മംഗല്യപ്പൂങ്കിനാവ് - നല്ല
മധുരത്തേന്‍കിനാവ്...
(തുള്ളിക്കൊരു)

മഴ നനഞ്ഞിട്ടും തണുപ്പുവീണിട്ടും
മനസ്സിന്‍ തീയാണേ
എന്‍റെ മനസ്സിന്‍ തീയാണേ
കരളിനുള്ളില് കുളിരിടുന്നത്
കല്യാണരാവാണേ - നല്ല
തേന്‍‌നിലാവാണേ...
(തുള്ളിക്കൊരു)

tuḽḽikkŏru kuḍaṁ pemāri
uḽḽilŏru tuḍaṁ tenmāri
mānattirikkaṇa kuḽiruṁ kori
maṇṇil vanna virunnugāri
virunnugāri...
(tuḽḽikkŏru)

maṇṇu kuḽirttappaṁ pŏḍiccu vannat
mandārappūṅgāv nallamāmara tenkāv
manaṁ kuḽirttappaṁ kuruttu vannat
maṁgalyappūṅgināv - nalla
madhurattenkināv...
(tuḽḽikkŏru)

maḻa nanaññiṭṭuṁ taṇuppuvīṇiṭṭuṁ
manassin dīyāṇe
ĕnṟĕ manassin dīyāṇe
karaḽinuḽḽil kuḽiriḍunnat
kalyāṇarāvāṇe - nalla
ten‌nilāvāṇe...
(tuḽḽikkŏru)