അ...
തൂവെണ്ണിലാവിന്റെ സംഗീതമാണു നീ
പൂത്തകിനാവിലെ മന്ദാരമാണു നീ
മണിക്കുയിലാളു നീ മൗനങ്ങളില്‍ വിരിയും
മയില്‍പ്പീലിയാണു നീ ഗോപികേ
(തൂവെണ്ണിലാവിന്റെ )
വേനല്‍തുരുത്തിലും വെയില്‍നാളം കുളിര്‍ചൂടി
നീലക്കടമ്പിലെല്ലാം കണിമഞ്ഞുമലര്‍ച്ചൂടി
(വേനല്‍ )
ജലശംഖുപുഷ്പങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
കളഹംസദൂതു കേള്‍ക്കാന്‍ കൊതിച്ചു നിന്നു (2)
(തൂവെണ്ണിലാവിന്റെ )
ആലിലത്തുമ്പിലും പുലര്‍കാലം ചിരിതൂകി
ആതിരക്കുളിര്‍വാനില്‍ വരമഞ്ഞുപൊടി തൂവി
(ആലില )
നിരമാര്‍ന്ന സ്വപ്നങ്ങള്‍ വിടര്‍ന്നാടും ഹൃദയത്തില്‍
ഇനി നിന്റെ പാട്ടുമാത്രം നിറഞ്ഞു നില്‍ക്കും (2)
(തൂവെണ്ണിലാവിന്റെ )