Toovelladoovunnusassin

തൂവെള്ളതൂവുന്നുഷസ്സിന്‍
Work
Year
Language

തൂവെള്ള തൂവുന്നുഷസ്സില്‍
വാനില്‍ കാര്‍മേഘത്തിന്‍ ശരമാല (2)
ചന്ദനത്തിന്‍ കുളിരുപോലെ
അന്തരംഗില്‍ രാഗംപോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നുഷസ്സില്‍)

മോഹത്തിന്‍ രാജഹംസങ്ങള്‍ ചേരുന്നു സങ്കല്‍പ്പമായി
കാലത്തിന്‍ നല്ല വസന്തം ആസ്വദിക്കും യൗവ്വനം
ഗീതംപോലെ സംഗീതംപോലെ
മധുരംപോലെ അമൃതംപോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നുഷസ്സില്‍)

ചിത്തത്തിന്‍ ചിന്താശതങ്ങള്‍ തേടുന്നു സത്യത്തിനായി
സങ്കല്‍പം സാർത്ഥകമാകും ജീവിതത്തില്‍ നിശ്ചയം
പുണ്യംപോലെ പൂര്‍ണ്ണംപോലെ
ധന്യംപോലെ മോക്ഷംപോലെ
അലകടലൊളിയോരം പോരും
സ്നേഹ പുന്നാര പൂര്‍‍ണ്ണേന്ദുവോ
(തൂവെള്ള തൂവുന്നുഷസ്സില്‍)

tūvĕḽḽa tūvunnuṣassil
vānil kārmeghattin śaramāla (2)
sandanattin kuḽirubolĕ
andaraṁgil rāgaṁpolĕ
alagaḍalŏḽiyoraṁ poruṁ
sneha punnāra pūrṇṇenduvo
(tūvĕḽḽa tūvunnuṣassil)

mohattin rājahaṁsaṅṅaḽ serunnu saṅgalppamāyi
kālattin nalla vasandaṁ āsvadikkuṁ yauvvanaṁ
gīdaṁpolĕ saṁgīdaṁpolĕ
madhuraṁpolĕ amṛtaṁpolĕ
alagaḍalŏḽiyoraṁ poruṁ
sneha punnāra pūrṇṇenduvo
(tūvĕḽḽa tūvunnuṣassil)

sittattin sindāśadaṅṅaḽ teḍunnu satyattināyi
saṅgalbaṁ sārtthagamāguṁ jīvidattil niścayaṁ
puṇyaṁpolĕ pūrṇṇaṁpolĕ
dhanyaṁpolĕ mokṣaṁpolĕ
alagaḍalŏḽiyoraṁ poruṁ
sneha punnāra pūrṇṇenduvo
(tūvĕḽḽa tūvunnuṣassil)