Tonnan pokkaru

തൊണ്ണൻ പോക്കറു
Work
Year
Language

തൊണ്ണന്‍ പോക്കരു പൊണ്ണന്‍ പോക്കരു
കൊച്ചീപ്പോയിപ്പിച്ചയെടുത്തൊരു
പോക്കരുമൂപ്പരു പെണ്ണുകെട്ടി കണ്ണുകെട്ടി
പൊട്ടിപ്പെണ്ണിനു ചട്ടികിട്ടി
പൊട്ടച്ചട്ടീല്‍ പൊന്നുകിട്ടി
മിന്നുകിട്ടി പൊന്നുകിട്ടി
ടിട്ടിട്ടിട്ടീ.............

പോക്കരുമൂപ്പരു മെഹറുകൊടുത്തതൊ-
രാക്കത്തൂക്കം കാക്കപ്പൊന്ന്
പെണ്ണിന്റുപ്പകൊടുത്തതൊലക്ക
കൊട്ടനടക്കയിടിക്കാനൊരലും
ഊന്നാനൊരുവടി മൊളവടിപിന്നെ
തുപ്പക്കോളാമ്പീ തുപ്പക്കോളാമ്പീ

എരന്നമൂപ്പരു ബിരുന്ന്ചെന്ന്
ബിരുന്നൊരുക്കം പറയാഞ്ഞൊരുക്കം
കുത്തിയിരിക്കാന്‍ മെത്തപ്പായ
കുത്തിയെണീക്കാന്‍ മഗ്ഗുംതായ
മത്തുപിടിക്കണ കട്ടന്‍ ചായ
വിത്തുകുത്തിയ പത്തിരിയയ്യാ

മൂപ്പരേ... കുശാലായ്പ്പോയ്....
പൊരിച്ചമുട്ട കരിച്ചമുട്ട ആനമുട്ട കോയിമുട്ട
ടട്ടട്ടട്ടട്ടാ... ടടടട്ടട്ടട്ടട്ടാ.............

തൊണ്ണന്‍ പോക്കരു മുട്ടമുണുങ്ങി
കണ്ണുതുറിച്ച് നാക്കുബലിച്ച്
പെണ്ണുചിരിച്ച് മുട്ടയിറങ്ങാന്‍
മൊട്ടത്തലയില് അമ്മിക്കട്ടി ഓങ്ങിയടിച്ച്
ഓങ്ങിയടിച്ച് പച്ചപ്പകല് പട്ടാപ്പകല് മൂപ്പര് തീര്‍ന്ന്
മൂപ്പര് തീര്‍ന്ന് മൂപ്പര് തീര്‍ന്ന്
അള്ളോ മൂപ്പര് തീര്‍ന്ന് മൂപ്പര് തീര്‍ന്ന്‍

tŏṇṇan pokkaru pŏṇṇan pokkaru
kŏccīppoyippiccayĕḍuttŏru
pokkarumūpparu pĕṇṇugĕṭṭi kaṇṇugĕṭṭi
pŏṭṭippĕṇṇinu saṭṭigiṭṭi
pŏṭṭaccaṭṭīl pŏnnugiṭṭi
minnugiṭṭi pŏnnugiṭṭi
ṭiṭṭiṭṭiṭṭī.............

pokkarumūpparu mĕhaṟugŏḍuttadŏ-
rākkattūkkaṁ kākkappŏnn
pĕṇṇinṟuppagŏḍuttadŏlakka
kŏṭṭanaḍakkayiḍikkānŏraluṁ
ūnnānŏruvaḍi mŏḽavaḍibinnĕ
tuppakkoḽāmbī tuppakkoḽāmbī

ĕrannamūpparu birunncĕnn
birunnŏrukkaṁ paṟayāññŏrukkaṁ
kuttiyirikkān mĕttappāya
kuttiyĕṇīkkān magguṁtāya
mattubiḍikkaṇa kaṭṭan sāya
vittuguttiya pattiriyayyā

mūppare... kuśālāyppoy....
pŏriccamuṭṭa kariccamuṭṭa ānamuṭṭa koyimuṭṭa
ṭaṭṭaṭṭaṭṭaṭṭā... ṭaḍaṭaṭṭaṭṭaṭṭaṭṭā.............

tŏṇṇan pokkaru muṭṭamuṇuṅṅi
kaṇṇuduṟicc nākkubalicc
pĕṇṇusiricc muṭṭayiṟaṅṅān
mŏṭṭattalayil ammikkaṭṭi oṅṅiyaḍicc
oṅṅiyaḍicc paccappagal paṭṭāppagal mūppar tīrnn
mūppar tīrnn mūppar tīrnn
aḽḽo mūppar tīrnn mūppar tīrnn