Tirudirumaaran

തിരുതിരുമാരൻ
Year
Language

തിരുതിരുമാരന്‍ കാവില്‍
ആദ്യവസന്തം കൊടിയേറി
ചമഞ്ഞൊരുങ്ങി അണിഞ്ഞിറങ്ങി
കളമെഴുത്തു പാട്ടിന്റെ കഥ തുടങ്ങി
തിരുതിരുമാരന്‍ കാവില്‍....

പൊന്നാരമ്പന്‍ കുളിരില്‍
പഞ്ചവര്‍ണ്ണ പൊടിയില്‍
(പൊന്നാരമ്പന്‍....)
പാട്ടിലുറങ്ങും ഗന്ധര്‍വന്‍ ഉണര്‍ന്നെണീറ്റു
പച്ചക്കുതിരയിലേറി
കടംകഥയും ചൊല്ലിക്കൊണ്ടുറഞ്ഞിറങ്ങീ
തിരുതിരുമാരന്‍.....

പൊരുന്നിരിക്കും ചൂടില്‍
നെഞ്ചുനെഞ്ചിലമര്‍ന്നൂ
(പൊരുന്നിരിക്കും...)
നേര്‍ത്തുചിരിക്കും തൂവെട്ടം കണ്ണടച്ചൂ
കാറ്റൊരു രഹസ്യമോതീ
കളം വരച്ച വര്‍ണ്ണങ്ങളിടകലര്‍ന്നു
തിരുതിരുമാരന്‍.....

tirudirumāran kāvil
ādyavasandaṁ kŏḍiyeṟi
samaññŏruṅṅi aṇiññiṟaṅṅi
kaḽamĕḻuttu pāṭṭinṟĕ katha tuḍaṅṅi
tirudirumāran kāvil....

pŏnnāramban kuḽiril
pañjavarṇṇa pŏḍiyil
(pŏnnāramban....)
pāṭṭiluṟaṅṅuṁ gandharvan uṇarnnĕṇīṭru
paccakkudirayileṟi
kaḍaṁkathayuṁ sŏllikkŏṇḍuṟaññiṟaṅṅī
tirudirumāran.....

pŏrunnirikkuṁ sūḍil
nĕñjunĕñjilamarnnū
(pŏrunnirikkuṁ...)
nerttusirikkuṁ tūvĕṭṭaṁ kaṇṇaḍaccū
kāṭrŏru rahasyamodī
kaḽaṁ varacca varṇṇaṅṅaḽiḍagalarnnu
tirudirumāran.....