തിരമാല തേടുന്നു തീരങ്ങളെ....
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാല തേടുന്നു.....)
മനഃസാക്ഷിയെവിടേ......
മുറിവേറ്റു പിടയുന്ന മനഃസാക്ഷിയില്‍
തെളിയുന്നു വ്യാമോഹജലരേഖകള്‍....
(മുറിവേറ്റു പിടയുന്ന....)
ശവദാഹം കഴിയും കുഴിമാടത്തില്‍
വിരിയുന്നു നിറമുള്ള എരിക്കിന്‍പൂക്കള്‍..
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
മനഃശാന്തിയെവിടേ......
ചിരകാലസങ്കല്പമലര്‍വാടിയില്‍
കനലാഴി അലറുന്ന നിമിഷങ്ങളില്‍
മനഃശാന്തി തേടും മധുശാലകല്‍
മനസ്സെന്ന കുരുടന്റെ ചങ്ങാതികള്‍...
തിരമാല തേടുന്നു തീരങ്ങളെ
കിരണങ്ങള്‍ തേടുന്നു ദീപങ്ങളെ
ഹൃദയങ്ങള്‍ തേടുന്നു മോഹങ്ങളെ
(തിരമാല തേടുന്നു....)