Tingiri

ടിങ്കിരി
Work
Year
Language

ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരി ഡിങ്കിരിപ്പട്ടാളം
ഡുമുക്കി ഡുമുക്കി ഡുമുക്കി ഡുമുക്കി ഡൂക്കിലി പട്ടാളം
കോഴിക്കുഞ്ഞിനു കുടുക്കു വെയ്ക്കണ കുറുക്കപ്പട്ടാളം
കോടമഞ്ഞിലു കുളമ്പടിക്കണ കുതിരപ്പട്ടാളം
വാക്കിടഞ്ഞാൽ തോക്കെടുക്കണ വേട്ടപ്പട്ടാളം ഹേയ്
നാട്ടുകാരെ നട്ടം തിരിക്കണ കൂട്ടപ്പട്ടാളം
(ഡിങ്കിരി...)

അകലെ നാടിന്റെ അതിരു കാക്കണ കരുത്തന്മാരുടെ പട്ടാളം
ട്രെഞ്ചിലൊളിക്കാതെ നെഞ്ചു വിരിച്ചോണ്ട് കാഞ്ചി വലിക്കണ പട്ടാളം
വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം
റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം
വക്കാണം മൂക്കുമ്പോളൂച്ചാളിപ്പിള്ളാരെ മുക്കാലിൽ കെട്ടണ പട്ടാളം
റാകിപ്പറന്നെത്തി തീമഴ പെയ്യിക്കും തീപ്പൊരി പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2)
(ഡിങ്കിരി...)

മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
മുറുക്കാനിടിക്കും പട്ടാളം മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
ചൂണ്ടയിടുന്നൊരു പട്ടാളം ഹാ ചൂണ്ടയിടുന്നൊരു പട്ടാളം
മുറുക്കിത്തുപ്പണ മുതുക്കിയമ്മയ്ക്ക് മുറുക്കാനിടിക്കും പട്ടാളം
പാണ്ടിപ്പുഴയിലെ പീക്കിരിമീനിനെ ചൂണ്ടയിടുന്നൊരു പട്ടാളം
പാടവരമ്പത്തെ കാക്കാലൻ ഞണ്ടിനെ പാഞ്ഞു പിടിക്കണ പട്ടാളം
ആനപ്പുറത്തേറി കൊഞ്ഞനം കുത്തണ വാനരപ്പട്ടാളം
പാവം പട്ടാളം ഇത് പട്ടണപ്പട്ടാളം (2)
(ഡിങ്കിരി...)

ḍiṅgiri ḍiṅgiri ḍiṅgiri ḍiṅgiri ḍiṅgirippaṭṭāḽaṁ
ḍumukki ḍumukki ḍumukki ḍumukki ḍūkkili paṭṭāḽaṁ
koḻikkuññinu kuḍukku vĕykkaṇa kuṟukkappaṭṭāḽaṁ
koḍamaññilu kuḽambaḍikkaṇa kudirappaṭṭāḽaṁ
vākkiḍaññāl tokkĕḍukkaṇa veṭṭappaṭṭāḽaṁ hey
nāṭṭugārĕ naṭṭaṁ tirikkaṇa kūṭṭappaṭṭāḽaṁ
(ḍiṅgiri...)

agalĕ nāḍinṟĕ adiru kākkaṇa karuttanmāruḍĕ paṭṭāḽaṁ
ṭrĕñjilŏḽikkādĕ nĕñju viriccoṇḍ kāñji valikkaṇa paṭṭāḽaṁ
vakkāṇaṁ mūkkumboḽūccāḽippiḽḽārĕ mukkālil kĕṭṭaṇa paṭṭāḽaṁ
ṟāgippaṟannĕtti tīmaḻa pĕyyikkuṁ tīppŏri paṭṭāḽaṁ
vakkāṇaṁ mūkkumboḽūccāḽippiḽḽārĕ mukkālil kĕṭṭaṇa paṭṭāḽaṁ
ṟāgippaṟannĕtti tīmaḻa pĕyyikkuṁ tīppŏri paṭṭāḽaṁ
pāvaṁ paṭṭāḽaṁ it paṭṭaṇappaṭṭāḽaṁ (2)
(ḍiṅgiri...)

muṟukkittuppaṇa mudukkiyammaykk muṟukkāniḍikkuṁ paṭṭāḽaṁ
muṟukkāniḍikkuṁ paṭṭāḽaṁ muṟukkāniḍikkuṁ paṭṭāḽaṁ
pāṇḍippuḻayilĕ pīkkirimīninĕ sūṇḍayiḍunnŏru paṭṭāḽaṁ
sūṇḍayiḍunnŏru paṭṭāḽaṁ hā sūṇḍayiḍunnŏru paṭṭāḽaṁ
muṟukkittuppaṇa mudukkiyammaykk muṟukkāniḍikkuṁ paṭṭāḽaṁ
pāṇḍippuḻayilĕ pīkkirimīninĕ sūṇḍayiḍunnŏru paṭṭāḽaṁ
pāḍavarambattĕ kākkālan ñaṇḍinĕ pāññu piḍikkaṇa paṭṭāḽaṁ
ānappuṟatteṟi kŏññanaṁ kuttaṇa vānarappaṭṭāḽaṁ
pāvaṁ paṭṭāḽaṁ it paṭṭaṇappaṭṭāḽaṁ (2)
(ḍiṅgiri...)