Tingalkkala soodiya

തിങ്കൾക്കല ചൂടിയ
Year
Language

തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ..(2)
ഏഴുമലര്‍പ്പൊടി കളം വിരിക്കാം
എഴുന്നള്ളണേ നീ നാഗരാജാവേ..(2)
തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ

ചിത്രകൂടക്കല്ലില്‍ പൂ വിരിക്കാം
വെച്ചൊരുക്കാം ഞങ്ങള്‍ നൂറും പാലും ..(2)
ആ...നീരുണ്ണും നാഗത്താനേ നീരുണ്ടു പോ
പാലുണ്ണും നാഗത്താനെ പാലുണ്ടു പോ ..(2)
തിങ്കള്‍ക്കല ചൂടിയ തമ്പുരാന്റെ
തിരുമുടിയില്‍ വാഴണ നാഗരാജാവേ

ഭഗവാനും ഭഗവതിയും കൈലാസത്തില്‍
പണ്ടു കളിയാടി നടന്നൊരാ മധുരരംഗം
ഹരിയോം ഹരോം ...
ഭഗവാനും ഭഗവതിയും കൈലാസത്തില്‍
പണ്ടു കളിയാടി നടന്നൊരാ മധുര രംഗം
ഹരിയോം ഹരോം..
ത്രിക്കൺപാര്‍ത്തുവന്ന നാഗരാജാവേ
ഹരിയോം ഹരോം..
ചിത്രക്കളത്തില്‍ നീ ആടിവായോ
ഹരിയോം ഹരോം. .
പുള്ളോന്‍ പാട്ടു കേട്ടാടിവായോ
ഈ തറവാട്ടിന്നൈശ്വര്യം കൊണ്ടുവായോ
(...തിങ്കള്‍ക്കല ചൂടിയ ..)

ഒന്നാകും നല്ല തിരുക്കടലക്കരെ
വന്നല്ലോ മണിനാഗം മുട്ടയിട്ടു
ചെന്നല്ലോ മണിനാഗം മുട്ടയിട്ടു
താനിട്ട മുട്ടയും പാമ്പിന്‍ കിടാങ്ങളും
താനേ ഫണം വിരിച്ചാടിക്കൊണ്ടേ വാ
ആടിക്കൊണ്ടേ വാ പാടിക്കൊണ്ടേ വാ
ആയിരം പത്തി വിരിച്ചാടിക്കൊണ്ടേ വാ
പാടിക്കൊണ്ടേ വാ.........

tiṅgaḽkkala sūḍiya tamburānṟĕ
tirumuḍiyil vāḻaṇa nāgarājāve..(2)
eḻumalarppŏḍi kaḽaṁ virikkāṁ
ĕḻunnaḽḽaṇe nī nāgarājāve..(2)
tiṅgaḽkkala sūḍiya tamburānṟĕ
tirumuḍiyil vāḻaṇa nāgarājāve

sitragūḍakkallil pū virikkāṁ
vĕccŏrukkāṁ ñaṅṅaḽ nūṟuṁ pāluṁ ..(2)
ā...nīruṇṇuṁ nāgattāne nīruṇḍu po
pāluṇṇuṁ nāgattānĕ pāluṇḍu po ..(2)
tiṅgaḽkkala sūḍiya tamburānṟĕ
tirumuḍiyil vāḻaṇa nāgarājāve

bhagavānuṁ bhagavadiyuṁ kailāsattil
paṇḍu kaḽiyāḍi naḍannŏrā madhuraraṁgaṁ
hariyoṁ haroṁ ...
bhagavānuṁ bhagavadiyuṁ kailāsattil
paṇḍu kaḽiyāḍi naḍannŏrā madhura raṁgaṁ
hariyoṁ haroṁ..
trikkaṇbārttuvanna nāgarājāve
hariyoṁ haroṁ..
sitrakkaḽattil nī āḍivāyo
hariyoṁ haroṁ. .
puḽḽon pāṭṭu keṭṭāḍivāyo
ī taṟavāṭṭinnaiśvaryaṁ kŏṇḍuvāyo
(...tiṅgaḽkkala sūḍiya ..)

ŏnnāguṁ nalla tirukkaḍalakkarĕ
vannallo maṇināgaṁ muṭṭayiṭṭu
sĕnnallo maṇināgaṁ muṭṭayiṭṭu
tāniṭṭa muṭṭayuṁ pāmbin kiḍāṅṅaḽuṁ
tāne phaṇaṁ viriccāḍikkŏṇḍe vā
āḍikkŏṇḍe vā pāḍikkŏṇḍe vā
āyiraṁ patti viriccāḍikkŏṇḍe vā
pāḍikkŏṇḍe vā.........