Tingal vanyaji

തിങ്കള്‍ വഞ്ചി
Year
Language

തിങ്കള്‍‌വഞ്ചി തുഴഞ്ഞുവരും
തങ്കനിലാവിന്റെ കൂട്ടുകാരി
കുമാരനാശാനിന്നലെ
നിന്നെ വാസവദത്തയാക്കി
മഥുരാപുരിയുടെ പുളകമാക്കി

(തിങ്കള്‍വഞ്ചി)

ഓമല്‍ക്കൈവള തരിവള കിലുങ്ങുമ്പോള്‍
ഓമനത്തോഴിമാര്‍ കളിയാക്കുമ്പോള്‍
പരിമളമിളകും നിന്‍ മേനി കണ്ടു
നാണിക്കുന്നു രാമച്ചവിശറിയും പനിനീരും

(തിങ്കള്‍വഞ്ചി)

കാലം നിന്നില്‍ കവിതകള്‍ മെനയുമ്പോള്‍
കാമുകഹൃദയങ്ങള്‍ പന്താടുന്നു
പദസരനിനദങ്ങള്‍ ചാരുമന്ദസ്മിതം തൂകും
കാലിടം തുടക്കാമ്പില്‍ തുളുമ്പുന്നു

(തിങ്കള്‍വഞ്ചി)

tiṅgaḽ‌vañji tuḻaññuvaruṁ
taṅganilāvinṟĕ kūṭṭugāri
kumāranāśāninnalĕ
ninnĕ vāsavadattayākki
mathurāburiyuḍĕ puḽagamākki

(tiṅgaḽvañji)

omalkkaivaḽa tarivaḽa kiluṅṅumboḽ
omanattoḻimār kaḽiyākkumboḽ
parimaḽamiḽaguṁ nin meni kaṇḍu
nāṇikkunnu rāmaccaviśaṟiyuṁ paninīruṁ

(tiṅgaḽvañji)

kālaṁ ninnil kavidagaḽ mĕnayumboḽ
kāmugahṛdayaṅṅaḽ pandāḍunnu
padasaraninadaṅṅaḽ sārumandasmidaṁ tūguṁ
kāliḍaṁ tuḍakkāmbil tuḽumbunnu

(tiṅgaḽvañji)