തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...(2)
കാവൽ ദൈവങ്ങളേ...പോകാനിടം തരൂ...
വാനമ്പാടി പോലെ ദൂരെ ദൂരേ...
തിന്തകത്തോം ചിലമ്പണിഞ്ഞു വാളെടുത്തു്
കോമരങ്ങൾ തുള്ളവേ...
ആ....ആ....ആ....
കാറ്റിൽ പെയ്തുവീണ ചെങ്കനൽ
താഴേ വീണടിഞ്ഞ മൺകുടിൽ...(2)
തീപിടിച്ച നാട്ടിലിന്നു വീണവായന
ചെത്തിമാല ചേറിയിട്ട സന്ധ്യയിൽ...
ആടാം തെയ്യങ്ങളാടാം...പോരൂ
കുമ്മാട്ടിക്കാവിൽ....(2)
ഇതാ രൗദ്ര മേള സംഘം....
(തിന്തകത്തോം....)
നേരിൻ ചോര വീണ മണ്ണിലെ
പോരിൽ പൊയ്മുഖങ്ങളാടവേ...(2)
ചങ്കുടഞ്ഞ നെഞ്ചിലിന്നു പ്രാണവേദന
കണ്ണുനീരു വീണുറഞ്ഞ സന്ധ്യയിൽ...
സ്നേഹം പൊയ്പ്പോയ തീരം
തേടും കാരുണ്യദീപം..(2)
ഇതാ ശാന്ത സൗമ്യ ഗാനമന്ത്രം...
(തിന്തകത്തോം....)