തിടമ്പെടുത്ത വമ്പനായ കൊമ്പനാണേ
നമ്പുവോർക്ക് മുൻപിൽ നല്ല തമ്പി ആണേ (2)
അമ്പെടുത്തു വേട്ടയാടും തമ്പുരാനേ
പന്തടിച്ചു പാട്ടു പാടും എൻ പുരാനേ
കച്ച കെട്ടി ആടി വാ കളരി മുറയിൽ പറന്നു വാ
വീര ശൂരൻ ആയ നായകാ
(തിടമ്പെടുത്ത...)
ആരടാ ശഠാ ഇന്നു പൂരമാണെടാ
ചെണ്ടയുണ്ട് ചേങ്ങിലയ്ക്ക് ചേർന്ന മദ്ദളം
കാവിൽ വാഴുമീ കൊടുംകാളിയമ്മയെ
നിന്റെ കാൽക്കൽ വീണു കുമ്പിടുന്ന സങ്കടാരവം
ഹേയ് വാളെടുത്തു വാ ഓ...ഓ... ഹോയ്
ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ
ദാരികന്റെ ചോര കൊണ്ടു നീരു തപ്പണം
ആരവാരം ഇട്ടു വന്നൊരങ്ക മൂർത്തിയെ
ദാരികന്റെ ചോര കൊണ്ടു നീരു തപ്പണം
ഓ..ഓ..ഓ....കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ
(തിടമ്പെടുത്ത...)
വീരനായകൻ വരും നേരമായെടീ
തപ്പടിച്ചു തകിലടിച്ചു തുള്ളിയാടെടീ
ചെല്ല മൂടെടീ എടി ചിന്ന സൗവന്ധി
ഇതു ബ്രഹ്മചാരി ആയൊരെന്റെ മാനം ആണെടീ
മുത്തണിഞ്ഞു വാ ഓ..ഓ...ഓ.... ഹോയ്
ഉത്സവപ്പറമ്പു നല്ല മത്സരക്കളം
മീനമാസ ഭരണിനാളു ഭംഗി ആക്കണം
ഉത്സവപ്പറമ്പു നല്ല മത്സരക്കളം
മീനമാസ ഭരണിനാളു ഭംഗി ആക്കണം
ഓ..ഓ..ഓ....കൊട്ടി വാ പക്കവാദ്യം ഹ ഹ ഹ ഹ .
(തിടമ്പെടുത്ത...)