Title (Indic)ഒരു പ്രേമലേഖനം WorkThuramugham Year1979 LanguageMalayalam Credits Role Artist Music MK Arjunan Performer Vani Jairam Writer Poovachal Khader LyricsMalayalamആ...ആ...ആ... ഒരു പ്രേമലേഖനം എഴുതിമായ്ക്കും തോഴികളേ തിരമാലകളേ ഏതു കരയിൽ നിന്നാണോ ഇവിടെ വരുന്നത് നിങ്ങൾ (ഒരു പ്രേമലേഖനം...) രാഗാര്‍ദ്ര ചിന്തകൾ പൂവിടർത്തും മാരിവിൽപ്പക്ഷികൾ കൂടുവെയ്ക്കും (രാഗാർദ്രചിന്തകൾ.....) മാലാഖമാരുടെ നക്ഷത്രദ്വീപുകൾ കാണുവാൻ ഞാൻ കൊതിച്ചു... കാണുവാൻ ഞാൻ കൊതിച്ചു... (ഒരു പ്രേമലേഖനം...) ഏകാന്തതയുടെ ചില്ലടർത്തി ഏഴുസ്വരങ്ങൾതൻ തേനൊഴുക്കി (ഏകാന്തതയുടെ.....) നിങ്ങൾ മടങ്ങും വിദൂരമാം തീരത്തു എന്നെയും കൊണ്ടുപോകൂ.... എന്നെയും കൊണ്ടുപോകൂ.... (ഒരു പ്രേമലേഖനം....) Englishā...ā...ā... ŏru premalekhanaṁ ĕḻudimāykkuṁ toḻigaḽe tiramālagaḽe edu karayil ninnāṇo iviḍĕ varunnat niṅṅaḽ (ŏru premalekhanaṁ...) rāgārdra sindagaḽ pūviḍarttuṁ mārivilppakṣigaḽ kūḍuvĕykkuṁ (rāgārdrasindagaḽ.....) mālākhamāruḍĕ nakṣatradvībugaḽ kāṇuvān ñān kŏdiccu... kāṇuvān ñān kŏdiccu... (ŏru premalekhanaṁ...) egāndadayuḍĕ sillaḍartti eḻusvaraṅṅaḽtan denŏḻukki (egāndadayuḍĕ.....) niṅṅaḽ maḍaṅṅuṁ vidūramāṁ tīrattu ĕnnĕyuṁ kŏṇḍubogū.... ĕnnĕyuṁ kŏṇḍubogū.... (ŏru premalekhanaṁ....)