Title (Indic)കാറ്റടിച്ചു WorkThulabharam Year1968 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamകാറ്റടിച്ചു കൊടുങ്കാറ്റടിച്ചു കായലിലെ വിളക്കു മരം കണ്ണടച്ചു സ്വര്‍ഗ്ഗവും നരകവും കാലമാം കടലിന് അക്കരയോ.......ഇക്കരയോ... മനുഷ്യനെ സൃഷ്ടിച്ചതീശ്വരനാണെങ്കില്‍ ഈശ്വരനോടൊരു ചോദ്യം....(2) കണ്ണുനീര്‍ക്കടലിലെ കളിമണ്‍ ദ്വീപിതു ഞങ്ങള്ക്കെന്തിനു തന്നു പണ്ടു നീ ഞങ്ങള്ക്കെന്തിനു തന്നു ഓ.....ഓ....(കാറ്റടിച്ചു) മനുഷ്യനെ തീര്‍ത്തത് ചെകുത്താനാണെങ്കില്‍ ചെകുത്താനോടൊരു ചോദ്യം..(മനുഷ്യ) സ്വര്‍ഗ്ഗത്തില്‍ വന്നൊരു കനി നീട്ടി ഞങ്ങളെ ദു:ഖക്കടലിലെറിഞ്ഞു എന്തിനീ ദു:ഖക്കടലിലെറിഞ്ഞു ഓ.....ഓ....(കാറ്റടിച്ചു) Englishkāṭraḍiccu kŏḍuṅgāṭraḍiccu kāyalilĕ viḽakku maraṁ kaṇṇaḍaccu svarggavuṁ naragavuṁ kālamāṁ kaḍalin akkarayo.......ikkarayo... manuṣyanĕ sṛṣṭiccadīśvaranāṇĕṅgil īśvaranoḍŏru sodyaṁ....(2) kaṇṇunīrkkaḍalilĕ kaḽimaṇ dvībidu ñaṅṅaḽkkĕndinu tannu paṇḍu nī ñaṅṅaḽkkĕndinu tannu o.....o....(kāṭraḍiccu) manuṣyanĕ tīrttat sĕguttānāṇĕṅgil sĕguttānoḍŏru sodyaṁ..(manuṣya) svarggattil vannŏru kani nīṭṭi ñaṅṅaḽĕ du:khakkaḍalilĕṟiññu ĕndinī du:khakkaḍalilĕṟiññu o.....o....(kāṭraḍiccu)