പാലാഴിയാം നിലാവില്
മധുമാസ നീല രാവില്‍
കണ്ണീരുമായി അകലെ
പൊന്‍ താരമെന്തേ പൊലിയാന്‍
മധുമാസ നീല രാവില്‍
രാപ്പാടി എന്തേ കേഴാന്
ഹാ ശോക ഭാരം പേറാന്‍
വിമൂക ഗാനം പാടാന്‍
ആനന്ദമേ നിന് പിറകില്‍
എതോ കരാള ശോകം
കരവാളമേന്തി നില്പൂ
ഇടിനാദം ദൂരെ കേള്‍പ്പൂ.
(പാലാഴിയാം....)
കണ്ണീര് കണങ്ങള്‍ പേറി
ഈ യാമിനീ സുമങ്ങള്
ദാരുണമാകും മൃതിയേ
എതിരേല്ക്കുവാനോ വന്നു.
ഹൃദയങ്ങളേതോ ഇരുളില്‍
ക്ഷണമാത്ര നേരം ചേര്‍ന്നു
പ്രണയ പരാഗമാര്ന്നു.
ക്ഷണികവിലാസമാര്‍ന്നു
(പാലാഴിയാം....)